HOME
DETAILS
MAL
ബോധംകെട്ട ശിവൻകുട്ടി എന്തുപറയാൻ: ഇ.പി ജയരാജൻ
backup
September 18 2022 | 02:09 AM
പയ്യന്നൂർ • നിയമസഭയിലെ കൈയ്യാങ്കളിയിൽ ബോധംകെട്ടുകിടന്ന വി. ശിവൻകുട്ടി എന്തുപറയാനാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ശിവൻകുട്ടി അന്നു ബോധമില്ലാതെ കിടക്കുകയായിരുന്നു. താൻ ദൃക്സാക്ഷിയായിരുന്നുവെന്നും ഇ.പി പറഞ്ഞു.
നിയമസഭയിലെ സംഭവത്തിൽ താൻ ബോധംകെട്ടു വീണെന്ന പരാമർശം ഇ.പി ജയരാജനോടു തന്നെ ചോദിക്കണമെന്നു ശിവൻകുട്ടി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇ.പിയുടെ പ്രതികരണം.
മഹാബലി കേരളം ഭരിച്ചിരുന്നു എന്നതു കെട്ടുകഥയാണെന്നു പറഞ്ഞ കേന്ദ്രമന്ത്രി വി. മുരളീധരനു വിവരമില്ലെന്ന് ആർക്കാണ് അറിയാത്തത്. മഹാബലിക്കൊപ്പം ജനിച്ച ആളാണല്ലോ മുരളീധരനെന്നും ഇ.പി ജയരാജൻ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."