HOME
DETAILS
MAL
എസ്.ഐ ആനി ശിവക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ്; അഭിഭാഷകയ്ക്കെതിരെ കേസെടുത്തു
backup
July 08 2021 | 11:07 AM
കൊച്ചി: എസ്.ഐ ആനി ശിവക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അഭിഭാഷകയായ സംഗീത ലക്ഷ്ണമക്കെതിരേ പൊലിസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് നിയമപ്രകാരവുമാണ് സംഗീത ലക്ഷ്മണ കേസെടുത്തിരിക്കുന്നത
പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പോലീസില്‍ സബ് ഇന്‍സ്പെക്ടറായ ആനി ശിവയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റുകള്‍. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
്എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ എസ്ഐ ആയി ആനി ശിവ ചുമതലയേറ്റ് എടുത്തതിന് പിന്നാലെയായിരുന്നു സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്. കയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവള് മറ്റുള്ളവരുടെ സംരക്ഷണ ചുമതല എങ്ങനെ ഏറ്റെടുക്കും എന്നരീതിയിലായിരുന്നു പരിഹാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."