ഗുവാഹത്തി ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍
ഗുവാഹത്തി • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി)യിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു.
തിരുവനന്തപുരം സ്വദേശി സൂര്യനാരായണന് പ്രേമകിഷോറാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അമിന്ഗോന് പൊലിസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. മരണവിവരമറിഞ്ഞ് സൂര്യനാരായണന്റെ കുടുംബം കേരളത്തില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡിസൈന്‍ ഡിപാര്‍ട്ട്മെന്റില്‍ ബിരുദ വിദ്യാര്‍ഥിയാണ് സൂര്യനാരായണന്. വെള്ളിയാഴ്ച രാത്രിയാണ് മരണംസംഭവിച്ചതെന്ന് കരുതുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി ഐ.ഐ.ടി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."