HOME
DETAILS
MAL
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി
backup
July 08 2021 | 14:07 PM
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍. രണ്ടാം മോദി സര്‍ക്കാരിന്റെ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പ്രതികരണം.
കര്‍ഷകരുമായി ചര്‍ച്ച തുടരാന്‍ കേന്ദ്രം തയാറാണെന്നും മന്ത്രി വ്യക്തമാക്കി. എ.പി.എം.സികള്‍ വഴി ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കും. നാളികേര ബോര്‍ഡ് പുനഃസംഘടിപ്പിക്കും. അധ്യക്ഷസ്ഥാനത്ത് കര്‍ഷക സമൂഹത്തില്‍ നിന്നുള്ളയാളെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."