ചാരക്കേസ് ഗൂഢാലോചന: മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍
കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ രാജ്യാന്തര ഗൂഢാലോചനയടക്കം സംശയിക്കുന്ന സാഹചര്യത്തില്‍ ഗൂഢാലോചനക്കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ തെളിവുകള്‍ കണ്ടെണ്ടത്താനാവില്ലെന്നും സി.ബി.ഐ കോടതിയില്‍ അറിയിച്ചു.
പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടണ്ടത് അത്യാവശ്യമാണ്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കാനിടയാകും. ക്രയോജനിക് സാങ്കേതികവിദ്യയുടെ വികസനമടക്കം തടസ്സപ്പെടുന്ന സാഹചര്യമാണ് നമ്പി നാരായണന്റെ കേസ് വന്നതോടുകൂടി ഉണ്ടണ്ടായത്.
ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി എസ്. വിജയന്‍, രണ്ടണ്ടാംപ്രതി തമ്പി എസ്. ദുര്‍ഗാദത്ത്, 11ാംപ്രതി പി.എസ് ജയപ്രകാശ് എന്നിവരുടെ ജാമ്യഹരജികളാണ് കോടതി ഒരുമിച്ച് പരിഗണിച്ചത്. വിജയന്റെയും തമ്പിയുടെയും ഹരജികള്‍ ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചിലും ജയപ്രകാശിന്റെ ഹരജി ജസ്റ്റിസ് കെ. ഹരിപാലിന്റെ ബെഞ്ചിലും കഴിഞ്ഞദിവസം പരിഗണനയ്ക്കു വന്നിരുന്നു.
പ്രതികളുടെ വാദത്തെ ശക്തമായി എതിര്‍ത്തുകൊണ്ടണ്ടാണ് സി.ബി.ഐ കോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചത്. അന്താരാഷ്ട്ര ഗൂഢാലോചനയടക്കം ഇപ്പോള്‍ അന്വേഷണ പരിധിയിലുണ്ടണ്ട്. അക്കാര്യങ്ങളടക്കം അന്വേഷിക്കേണ്ടതുണ്ടണ്ട്. നമ്പി നാരായണടക്കമുള്ളവര്‍ക്കെതിരേ അതിക്രമങ്ങളുണ്ടണ്ടായത് പൊലിസിന്റെ ചോദ്യം ചെയ്യല്‍ മുറികള്‍ക്കുള്ളിലാണ്. അവിടെ സാക്ഷികളായിരുന്നത് പൊലിസുദ്യോഗസ്ഥരാണ്. അവരെ സ്വാധീനിക്കാനുള്ള സാഹചര്യമുണ്ടണ്ട്. കേസിലെ പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടണ്ടുപോകാനാവില്ല.
സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഈ കേസ് അന്വേഷണം. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് സി.ബി.ഐ വാദം. ജാമ്യ ഹരജികളില്‍ കക്ഷിചേര്‍ന്ന നമ്പി നാരായണനും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. പ്രതികള്‍ അവര്‍ക്കു സ്വാധീനമുള്ള മേഖലകളില്‍വച്ചാണ് ഗൂഢാലോചനയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തത്. ജാമ്യം അനുവദിച്ചാല്‍ അന്വേഷണം തന്നെ മുന്നോട്ടുപോകുന്നതിനു തടസമായേക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."