ട്വിറ്ററിനെതിരേ നടപടിയെടുക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി കലാപം: സമന്‍സ് ചോദ്യംചെയ്തുള്ള ഫേസ്ബുക്കിന്റെ ഹരജി തള്ളി
ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപസമയത്ത് വെറുപ്പിന്റെ ഉള്ളടക്കങ്ങളുള്ള സന്ദേശങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ നിയമസഭാ സമിതി മുന്‍പാകെ ഹാജരാവണമെന്ന ഉത്തരവ് ചോദ്യംചെയ്തുള്ള ഫേസ്ബുക്ക് ഇന്ത്യ മേധാവിയുടെ ഹരജി തള്ളി.
ഡല്‍ഹി നിയമസഭാ സമിതിയുടെ സമന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയരക്ടര്‍ അജിത് മോഹന്‍ നല്‍കിയ ഹരജി ജസ്റ്റിസുമാരായ എസ്.കെ കൗള്‍, ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചാണ് തള്ളിയത്. സമന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ബെഞ്ച്, ഹരജി അപക്വമാണെന്ന് നിരീക്ഷിച്ചു. നിയമസഭാ സമിതിക്കു മുന്‍പാകെ അജിതിനോട് ഹാജരാവാനും ആവശ്യപ്പെട്ടു.
അതേസമയം, പ്രോസിക്യൂഷന്റെ ജോലി നിയമസഭാ സമിതിക്ക് ഏറ്റെടുക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിനു കീഴില്‍ വരുന്ന ഡല്‍ഹിയിലെ ക്രമസമാധാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമിതിക്ക് അധികാരമില്ലെന്നും ബെഞ്ച് പറഞ്ഞു. അതിനാല്‍ സഭയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് ഹരജിക്കാരന്റെ ഇഷ്ടത്തിന് വിടുന്നുവെന്നും കോടതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാനും സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കാനും ശേഷിയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സമിതിക്കു മുന്‍പാകെ ഹാജരാവണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറിലാണ് അജിതിന് നോട്ടിസ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."