ഓണത്തിന് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സ്‌പെഷല്‍ കിറ്റ് റേഷന്‍ വ്യാപാരികള്‍ക്ക് ഇന്‍ഷുറന്‍സും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്‌പെഷല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓണക്കിറ്റില്‍ 13 ഇനങ്ങള്‍ ഉള്‍പ്പെടുത്താമെന്ന് സപ്ലൈക്കോ സര്‍ക്കാരിനെ അറിയിച്ചു. ഒരു കിറ്റിന് ചെലവ് പ്രതീക്ഷിക്കുന്നത് 469.70 രൂപയാണ്. മൊത്തം ചെലവ് 408 കോടി രൂപ വരും.
പഞ്ചസാര, വെളിച്ചെണ്ണ, സേമിയ അടക്കം 12 ഇനങ്ങളും ഒരു ചോക്ലേറ്റുമാണ് കിറ്റിലുണ്ടാകുക. 86 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്ക് കിറ്റ് ലഭിക്കും. ഓഗസ്റ്റ് ആദ്യവാരം കിറ്റ് നല്‍കിത്തുടങ്ങുമെന്ന് അറിയുന്നു. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരരക്ഷ നല്‍കാനും തീരുമാനിച്ചു. ചില്ലറ റേഷന്‍ വ്യാപാരികളും സെയില്‍സ്മാന്‍മാരും ഇന്‍ഷുറന്‍സ് പരിധിയിലുള്‍പ്പെടും.
കൊവിഡ് കാലത്ത് 40ഓളം റേഷന്‍ വ്യാപാരികള്‍ മരിച്ചിട്ടുണ്ട്. സാധാരണക്കാരുമായി ഏറ്റവുമധികം ഇടപെടുന്ന ആളുകള്‍ എന്നത് കണക്കിലെടുത്താണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പു മുഖേന ആളൊന്നിന് 1,060 രൂപ പ്രീമിയം നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ.
28,398 എഫ്.പി.എസ് ഡീലര്‍മാര്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും 7.5 ലക്ഷം രൂപയുടെ കൊവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."