പിണറായി ബസവരാജ് ബൊമ്മൈ കൂടിക്കാഴ്ച്ച; സില്‍വര്‍ലൈന്‍ ചര്‍ച്ചയായില്ല
ബംഗളുരു: മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. സില്‍വര്‍ ലൈന്‍ മംഗളൂരു വരെ നീട്ടുന്നതിനെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്തില്ല. ഇരുസംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയും ബസവരാജ് ബൊമ്മയുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ സില്‍വര്‍ലൈന്‍ മംഗളൂരു വരെ നീട്ടുന്നതിനെ പറ്റിയും ചര്‍ച്ച ചെയ്യുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങള്‍ കര്‍ണാടകയക്ക് കൈമാറിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരുന്നത്. മൈസൂര്‍ മലപ്പുറം ദേശീയ പാതയ്ക്കും കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍ പാതക്കും ധാരണയായി. നിലമ്പൂര്‍ നഞ്ചന്‍കോട്, തലശ്ശേരി - മൈസൂര്‍ റയില്‍ ലൈന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."