HOME
DETAILS
MAL
എം.എല്‍.എക്കെതിരേ പ്രകടനം: യു.ഡി.എഫ് പ്രതിഷേധിച്ചു
backup
August 24 2016 | 20:08 PM
വടകര: കെട്ടിച്ചമച്ച വാര്‍ത്തകളുടെ ചുവടുപിടിച്ച് ഏറാമലയില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എക്കെതിരേ പ്രകടനം നടത്തിയ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഏറാമല പഞ്ചായത്ത് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ നാട്ടില്‍ സമാധാന ഭംഗമുണ്ടാക്കുമെന്ന് യു.ഡി.എഫ് യോഗം അഭിപ്രായപ്പെട്ടു. എം.എല്‍.എ റൂറല്‍ എസ്.പിക്കു നല്കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതില്‍ യോഗം ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.
യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്കരന് അധ്യക്ഷനായി. ഒ.കെ കുഞ്ഞബ്ദുല്ല, പി. രാമകൃഷ്ണന്, ക്രസന്റ് അബ്ദുല്ല ഹാജി, ഒ.പി മൊയ്തു, പറമ്പത്ത് പ്രഭാകരന്, പി.പി ജാഫര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."