എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങ് നാളെ; രാഷ്ട്രപതി ദ്രൗപതി മുര്‍മു ലണ്ടനിലെത്തി
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലെത്തി. ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായാണ് രാഷ്ട്രപതി ലണ്ടനിലെത്തിയത്.
ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര ഉള്‍പ്പെടെയുള്ള സംഘം രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സ്വീകരിച്ചു. മൂന്ന് ദിവസം രാഷ്ട്രപതി ലണ്ടനിലുണ്ടാവും. സംസ്കാര ചടങ്ങുകളിലും ചാള്‍സ് മൂന്നാമന്റെ ക്ഷണപ്രകാരമുള്ള വിരുന്നിലും പങ്കെടുക്കും.
നൂറിലേറെ രാഷ്ട്രത്തലവന്മാര് അടക്കം 2,000 അതിഥികളുടെ സാന്നിധ്യത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകള്‍. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം വിന്‍ഡ്സറിലേക്കു കൊണ്ടുപോകും. കഴിഞ്ഞ വര്‍ഷം മരിച്ച ഭര്‍ത്താവ് ഫിലിപ് രാജകുമാരന് അരികെയാണു രാജ്ഞിയുടെ അന്ത്യവിശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."