ഹിജാബിനെ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ചു; കര്‍ണാടക സര്‍ക്കാരിനെതിരേ പിണറായി വിജയന്‍
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബി.ജെ.പി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ചരിത്രത്തെ ഞെരിച്ചു കൊല്ലാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും ഹിജാബ് നിരോധനം വര്‍ഗീയ ഭിന്നിപ്പ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബാഗേപ്പള്ളിയില്‍ നടന്ന സിപിഎം റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് മുസ്‌ലിം വിഭാഗത്തെപ്പറ്റി ഭീതി പരത്താന്‍ ശ്രമിക്കുന്നു. ന്യൂനപക്ഷങ്ങള്‍ രണ്ടാം കിട പൗരന്‍മാരാണെന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.
ഇത്തരം നേട്ടത്തിനായി ഭീതിതമായ അന്തരീക്ഷം രാജ്യത്തൊട്ടാകെ സൃഷ്ടിക്കാനാണ് ആര്‍എസ്എസ്.ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്റെ നീക്കങ്ങള്‍ക്ക് ഗുണകരമാകുന്നു.
മതവര്‍ഗീയ ശക്തികള്‍ ദേശീയതയുടെ മുഖംമൂടി അണിയാന്‍ ശ്രമിക്കുന്നതായും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പാഠപുസ്തകങ്ങളില്‍നിന്ന് സ്വാതന്ത്ര്യസമര നേതാക്കളെ ഒഴിവാക്കി വിദ്യാര്‍ത്ഥികളില്‍ സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."