HOME
DETAILS
MAL
സര്‍ക്കാരിനെതിരെ അസാധാരണ നടപടിയുമായി ഗവര്‍ണര്‍; നാളെ രാവിലെ 11.30ന് മാധ്യമങ്ങളെ കാണും
backup
September 18 2022 | 14:09 PM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരവെ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നാളെ രാവിലെ 11.30ന് ഗവര്‍ണര്‍ രാജ്ഭവനില്‍ മാധ്യമങ്ങളെ കാണും. ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് അസാധാരണ നടപടിയാണ്.
സര്‍വകലാശാല നിയമനവിവാദത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രിയടക്കം രംഗത്തുവന്നിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കൗണ്‍സിലില്‍ വെച്ച് തനിക്കെതിരെ നടന്ന വധശ്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശമാണെന്നതുള്‍പ്പടെ ഗുരുതര ആരോപണങ്ങളാണ് നേരത്തേ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ചത്.
ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കയ്യിലുണ്ടെന്നും അത് നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."