കുന്നത്തുനാടില്‍ മഞ്ഞപിത്ത ബാധിതരുടെ എണ്ണം നൂറു കവിഞ്ഞു
കാക്കനാട് : കുന്നത്തുനാട് പഞ്ചായത്തിലെ പറക്കോട്, മൂണേലിമുകള്‍, എരുമേലി, പ്രദേശങ്ങളില്‍ മഞ്ഞപിത്ത ബാധിധരുടെ എണ്ണം നൂറു കവിഞ്ഞു. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിതികരിച്ചത്. പറക്കോട്ടിലെ ഒരു വീട്ടില്‍ വിവാഹ സദ്യയില്‍ പങ്കെടുത്തവരിലാണ് പ്രധാനമായും മഞ്ഞപിത്തം കണ്ടെത്തിയത്. ഇത് വ്യാപകമായി പടര്‍ന്നത് വെള്ളത്തിലൂടെയാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വീടുകളിലെത്തി ക്ലോറിനേഷനും ബോധവല്‍ക്കരണവും തുടരുകയാണ്. ആറുമാസം വരെ ഒരാളില്‍ ഈ രോഗ ലക്ഷണം കണ്ടെത്താമെന്നും രോഗം വന്നവര്‍ മറ്റൊരാളിലേക്ക് പടരാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും കുടാതെ രേഗ ലക്ഷണം കണ്ടെത്തിയവര്‍ ഭക്ഷണവും മറ്റും കഴിക്കുന്നവര്‍ ഒരു പാത്രം തന്നെ ഉപയോഗിക്കുവാന്‍ ശ്രമിക്കണമെന്നും ആരോഗ്യ വകുപ്പു മുന്നറിയിപ്പു നല്‍കുന്നു.
മഞ്ഞപിത്ത രോഗ നിര്‍ണയവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഒന്‍പത് മുതല്‍ 1.30 വരെ പറക്കോട് മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ വച്ചു വിപുലമായ മെഡിക്കല്‍ ക്യാംപ് നടത്തും. പനി, ശര്‍ദി, തലവേദന, വയറുവേദന, മൂത്രത്തിന് മഞ്ഞനിറം, എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരാണ് ക്യാംപില്‍ പങ്കെടുക്കേണ്ടതെന്നും നിലവിലെ സാഹചര്യത്തില്‍ ആശങ്കപെടേണ്ടതില്ലെന്നും ഒറ്റമൂലി ചികിത്സകള്‍ തേടരുതെന്നും മെഡിക്കല്‍ സംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."