വിൻഡ് ടർബൈൻ നിർമാതാക്കളായ സെൻവിയൻ ഇന്ത്യയെ സഊദി കമ്പനി ഏറ്റെടുത്തു
ന്യൂഡൽഹി: ഇന്ത്യയുടെ ഹരിത സമ്പദ്‌വ്യവസ്ഥയിൽ ആകൃഷ്ടരായി സഊദി അറേബ്യയുടെ അൽഫാനാർ കമ്പനി കാറ്റ് ടർബൈൻ നിർമാതാക്കളായ സെൻവിയൻ ഇന്ത്യയെ സെൻവിയൻ ജിഎംബിഎച്ചിൽ നിന്ന് ഏറ്റെടുത്തു. യൂറോപ്പ്, ഇന്ത്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ അൽ ഫനാറിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി കൂടുതൽ പ്രവർത്തനത്തിനായാണ് പുതിയ നീക്കം. വിവിധ ഘട്ടങ്ങളിൽ റിയാദ് ആസ്ഥാനമായുള്ള അൽഫാനറിന് 480 മെഗാവാട്ട് പ്രവർത്തന കാറ്റാടിഊർജ്ജ പദ്ധതികളും യൂറോപ്പ്, ഇന്ത്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ 1.67 ജിഗാവാട്ട് വൈദ്യുതി പദ്ധതിയും ഉണ്ട്.
ഇന്ത്യയിലെ 600 മെഗാവാട്ട് ശേഷിയും ഇതിൽ ഉൾപ്പെടുന്നു, സർക്കാർ ഉടമസ്ഥതയിലുള്ള സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ) നടത്തിയ ലേലത്തിൽ വിജയിച്ചാണ് അൽഫനാർ ഇന്ത്യയിൽ ഊർജ്ജ ഉൽപ്പാദനം ആരംഭിക്കുന്നത്. 300 മെഗാവാട്ട് വീതം കാറ്റാടി പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള ലേലം നേടുന്നതിനായി 2018 ഫെബ്രുവരിയിലും ഒക്ടോബറിലും ഒരു കിലോവാട്ട് മണിക്കൂറിന് 2.45 ഡോളർ എന്ന തോതിലാണ് പദ്ധതികൾ ഏറ്റെടുത്തത്. 2022 ഓടെ 175 ജിഗാവാട്ട് പ്രകൃതി ഊർജ്ജ ശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി ഊർജ്ജ പദ്ധതി ഇന്ത്യ നടത്തുന്നത്. നിലവിൽ 38.78 ജിഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷി രാജ്യത്തുണ്ട്. 2022 മാർച്ചോടെ 60 ജിഗാവാട്ട് കൂടി കാറ്റിൽ നിന്നുള്ള ഊർജ്ജ ശേഷി കൈവരിക്കാനാണ് പദ്ധതി.
കമ്പനി ഏറ്റെടുക്കലിലൂടെ സെൻവിയോൺ ഇന്ത്യ, ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് കാറ്റാടി ഊർജ്ജ പദ്ധതികൾക്കായി പൂർണ്ണ എഞ്ചിനീയറിംഗ്, പ്രോക്യു്റ്മെന്റ്, സംഭരണം, നിർമ്മാണം, ഓപ്പറേഷൻസ്, മെയിന്റനൻസ് എന്നിവ നൽകും. അൽഫനാറിന്റെ പ്രൊമോട്ടർമാർ സമർപ്പിച്ച നിക്ഷേപ കമ്പനിയായ ഗ്ലോബൽ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഹോൾഡിംഗ് കമ്പനി ലിമിറ്റഡ് (ജിആർഡിഎച്ച്‌സിഎൽ) വഴിയാണ് ഏറ്റെടുക്കൽ നടത്തിയതെന്നു കമ്പനികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പുനരുപയോഗ ഊർജ്ജ മേഖലയിൽ ഇന്ത്യയിലെ ഒരു പ്രധാന കളിക്കാരനാകുകയെന്ന ലക്ഷ്യത്തിലേക്കുള്ള ഒരു തുടക്കമാണ് സെൻവിയൻ ഇന്ത്യയിൽ അൽഫനറിന്റെ നിക്ഷേപം. ഇന്ത്യ അൽഫനാറിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ തന്ത്രപരമായ വിപണിയാണെന്ന് ഗ്രെഡ് എച്ച് സി എൽ മാനേജിംഗ് ഡയറക്ടറും അൽഫനാറിന്റെ പുനരുപയോഗ ഊർജ്ജ ബിസിനസ് പ്രസിഡന്റുമായ ജമാൽ വാദി പ്രസ്താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."