മക്കയില്‍ നിന്ന് മദീനയിലേക്ക് രണ്ട് മണിക്കൂര്‍ 20 മിനിറ്റ്; ഹറമൈന്‍ ട്രെയിന്‍ 300 കി.മീറ്റര്‍ വേഗത്തില്‍ പറക്കും
ജിദ്ദ: പുണ്യനഗരങ്ങളായ മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് ഹറമൈന്‍ മെട്രോ ട്രെയിനിന്റെ വേഗത വീണ്ടും വര്‍ധിപ്പിച്ചു. മണിക്കൂറില്‍ 300 കി.മീറ്റര്‍ വേഗത്തിലായിരിക്കും ഇനി സഞ്ചാരം. വെറും രണ്ട് മണിക്കൂര്‍ 20 മിനിറ്റ് കൊണ്ട് ഇനി ഇരു നഗരങ്ങളിലേക്കും സഞ്ചരിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നന്നെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇത് വലിയ അനുഗ്രഹമാവും. തീര്‍ത്ഥാടകരല്ലാത്ത പൊതുയാത്രക്കാര്‍ക്കും സര്‍വീസ് ഉപയോഗിക്കാം. മക്ക-മദീന യാത്രക്കിടെ ജിദ്ദയില്‍ ഇറങ്ങാനും സൗകര്യമുണ്ട്.
സൗദിയില്‍ എത്തുന്നതിനു മുമ്പു തന്നെ ഉംറ തീര്‍ത്ഥാടകര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. maqam.gds.haj.gov.sa എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റെടുക്കാം. 40 റിയാല്‍ (850 രൂപ) മാത്രണ് ഇക്കോണമി ക്ലാസിലെ നിരക്ക്. ബിസിനസ് ക്ലാസില്‍ 150 റിയാല്‍ (3,180 രൂപ) നല്‍കണം. 400 പേര്‍ക്ക് സഞ്ചരിക്കാവുന്ന മെട്രോ ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.
സൗദി വിഷന്‍ 2030ന്റെ ഭാഗമായാണ് സേവന-വികസന പ്രവര്‍ത്തനങ്ങള്‍ നവീകരിച്ചുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."