വനിതാ ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങള്‍ പുറത്തായ സംഭവം: സര്‍വകലാശാല അടച്ചിടും; മൂന്ന് പേര് അറസ്റ്റില്‍
ചണ്ഡീഗഡ്: സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലില്‍ നിന്നുള്ള കുളിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 24 വരെ സര്‍വകലാശാല അടച്ചിടാന്‍ തീരുമാനിച്ചു. കേസില്‍ പെണ്‍കുട്ടിയുടെ കാമുകന് അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഡിയോ ചിത്രീകരിച്ച് പുരുഷ സുഹൃത്തിന് കൈമാറിയെന്ന് കരുതുന്ന പെണ്‍കുട്ടി നേരത്തേ അറസ്റ്റിലായിരുന്നു.
അന്വേഷണത്തിന് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് മജിസ്ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥിനി ശുചിമുറിയില്‍ സ്വയം ചിത്രീകരിച്ച വിഡിയോ മാത്രമാണ് മൊബൈല്‍ ഫോണില്‍നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞതെന്ന് മൊഹാലി എസ്എസ്പി വിവേക് സോണി പറഞ്ഞു.
സര്‍വകലാശാലയും ഇതേ രീതിയിലാണ് പ്രതികരിച്ചിരുന്നത്. വിദ്യാര്‍ഥിനി സ്വന്തം ദൃശ്യങ്ങളാണ് പകര്‍ത്തി ആണ്‍സുഹൃത്തിന് അയച്ചതെന്നും മറ്റുള്ള വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ലെന്നും സര്‍വകലാശാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."