കൊല്ലത്ത് അഭിഭാഷകയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം; കൊല്ലം ചടയമംഗലത്ത് അഭിഭാഷകയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ച്ചയാണ് അഭിഭാഷകയായ ഐശ്വര്യ(26)യെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അഭിഭാഷകനായ മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തു.
ഭര്‍തൃപീഡനത്തെത്തുടര്‍ന്നുള്ള മാനസിക വിഷത്തിലാണ് ഐശ്വര്യ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ സഹോദരന്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഐശ്വര്യയുടെ ഡയറി പൊലിസിന് ലഭിച്ചു. നിസ്സാര കാര്യങ്ങള്‍ക്കു പോലും ഭര്‍ത്താവില്‍ നിന്നും ക്രൂരമായ പീഡനം നേരിട്ടിരുന്നതായി ഐശ്വര്യയുടെ ഡയറിയില്‍ നിന്നും വ്യക്തമായ സാഹചര്യത്തിലാണ് ഭര്‍ത്താവ് കണ്ണനെ പൊലിസ് അറസ്റ്റ് ചെയ്തത്.
ഇട്ടിവ ഗ്രാമപഞ്ചായത്തിലെ തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ ഷീല അരവിന്ദാക്ഷന്‍ ദമ്പതികളുടെ മകളാണ് ഐശ്വര്യ. മൂന്നുവര്‍ഷം മുന്‍പായിരുന്നു ഐശ്വര്യ കണ്ണന്‍ ദമ്പതികളുടെ വിവാഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."