അമരീന്ദറിന്റെ പാര്‍ട്ടി ഇന്ന് ബി.ജെ.പിയില്‍ ലയിക്കും
ചാണ്ഡിഗഡ്: ഒരു വര്‍ഷം മുമ്പ് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അമരീന്ദര്‍ സിങ് ഇന്ന് ബി.ജെ.പിയില്‍ ചേരും. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് ലോണ്ഗ്രസ് ബി.ജെ.പിയില്‍ ലയിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യംചേര്‍ന്ന് മല്‍സരിച്ചെങ്കിലും വന്‍ പരാജയം നേരിട്ടതോടെയാണ് ബി.ജെ.പിയില്‍ ലയിക്കുന്നത്.
ഇന്ന് രാവിലെ ബി.ജെ.പി തലവന്‍ ജെ.പി നദ്ദയുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തി. 80കാരനായ അമരീന്ദറിനെ കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് നീക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ഏഴ് മുന്‍ എം.എല്‍.എമാരും ഒരു മുന്‍ എം.പിയും അമരീന്ദറിനൊപ്പം ബി.ജെ.പിയില്‍ ചേരും.
അഞ്ച് പതിറ്റാണ്ടിലേറെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നയാളാണ് അമരീന്ദര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടിയുടെ ബാനറില്‍ ബി.ജെ.പി പിന്തുണയോടെ പട്യാലയില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടിയിലെ ആരും വിജയിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."