HOME
DETAILS
MAL
ക്രൗഡ്ഫണ്ടിങ്നല്ലത്, തട്ടിപ്പ്സൂക്ഷിക്കണം
backup
July 10 2021 | 02:07 AM
കൊച്ചി: ചാരിറ്റിയുടെ പേരിലുള്ള ക്രൗഡ് ഫണ്ടിങ് നല്ലകാര്യമാണെന്ന് ഹൈക്കോടതി. എന്നാല്‍ വ്യാപകമായ തട്ടിപ്പുകള്‍ സൂക്ഷിക്കണമെന്നും പറഞ്ഞു.
മലപ്പുറത്ത് അപൂര്‍വ രോഗം ബാധിച്ച കുട്ടിക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് പിതാവ് ആരിഫ് നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് പി.ബി സുരേഷ്കുമാര്‍.
ക്രൗഡ് ഫണ്ടിങിനു സര്‍ക്കാര്‍ നിയന്ത്രണം വേണം. പണം വരുന്ന ഉറവിടങ്ങള്‍ പരിശോധിക്കണം. ഇക്കാര്യത്തില്‍ പോലിസ് ഇടപപെടല് ആവശ്യമാണ്. സത്യസന്ധമായ ഉറവിടങ്ങളില്‍ നിന്ന് അര്‍ഹരായ കുട്ടികള്‍ക്ക് പണം വരുന്നത് തടയാനും പണം നല്കുന്നവര് പറ്റിക്കപ്പെടാനും പാടില്ലെന്ന് കോടതി പറഞ്ഞു.
അപൂര്‍വ രോഗത്തിനു കുറഞ്ഞ സമയത്തിനുള്ളില്‍ 18 കോടി കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയ കോടതി, സൗജന്യ വാക്സിന് നല്കാന് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നു 68 ലക്ഷമാണ് പിരിച്ചതെന്നും സൂചിപ്പിച്ചു. എന്നാല്‍ ഒരു കുട്ടിയുടെ ചികില്‍സയ്ക്ക് 18 കോടിയാണ് ലഭിച്ചത്. മരുന്ന് ഇറക്കുമതി ചെയ്യാന്‍ അനുമതി കിട്ടിയെന്ന് ആരിഫിന്റെ അഭിഭാഷകന് പി. ചന്ദ്രശേഖര്‍ കോടതിയെ അറിയിച്ചു. പണമില്ലാത്തതുകൊണ്ടാണ് കോടതിയെ സമീപിക്കേണ്ടിവന്നത്. സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ടുപോകാനാവില്ല. ഇത്രയും തുക കണ്ടെത്താനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെന്നും ഹരജിക്കാരന് കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."