ഗുണനിലവാരമില്ലാത്ത സീലിങ് ഫാനുകള്‍ ഉത്പാദിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യരുത്; കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍
ഗുണനിലവാരമില്ലാത്ത സീലിങ് ഫാനുകള്‍ ഉത്പാദിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യരുത്
ഇനി ഗുണനിലവാരമില്ലാത്ത സീലിങ് ഫാനുകള്‍ ഉത്പാദിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ നിയമ നടപടി നേരിടേണ്ടി വരും. രാജ്യത്ത് ഉപയോഗിക്കുന്ന ഇലക്ട്രിക് സീലിങ് ഫാനുകള്‍ക്ക് കര്‍ശന ഗുണനിലവാര മാനദണ്ഡം നിര്‍ബന്ധിതമാക്കി കേന്ദ്രസര്‍ക്കാര്‍. തീരെ താഴ്ന്ന ക്വാളിറ്റിയിലുള്ള ചരക്കുവസ്തുക്കളും അനുബന്ധ ഉപകരങ്ങളുടെയും ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. ഇതിനോടൊപ്പം ആഭ്യന്തരമായി ഇലക്ട്രിക് ഫാനുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രോത്സാഹനവും നടപടിയിലൂടെ ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി, ഇലക്ട്രിക് സീലിങ് ടൈപ്പ് ഫാന്‍സ് (ക്വാളിറ്റി കണ്‍ട്രോള്‍) ഓര്‍ഡര്‍, 2023 എന്ന പേരിലുള്ള സര്‍ക്കാര്‍ ചട്ടപ്രകാരം, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് മുദ്രയില്ലാത്ത വസ്തുക്കള്‍ ഉത്പാദിപ്പിക്കുകയോ വില്‍ക്കുകയോ വ്യാപാരം ചെയ്യുന്നതിനോ ഇറക്കുമതി ചെയ്ത് സൂക്ഷിക്കുന്നതിനോ വിലക്കേര്‍പ്പെടുത്തുന്നു.
രാജ്യത്ത് തദ്ദേശീയ വ്യവസായങ്ങളും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി & ഇന്റേണല്‍ ട്രേഡ് (DPIIT) ഓഗസ്റ്റ് 9ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇലക്ട്രിക് സീലിങ് ഫാനുകളുടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. പുതിയ നിയന്ത്രണം വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതിക്ക് ആറു മാസത്തിനുശേഷം പ്രാബല്യത്തിലാകുമെന്നും അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഏജന്‍സി പുറത്തിറക്കിയ നിയന്ത്രണം തെറ്റിക്കുന്നവര്‍ക്ക് വിവിധ ഘട്ടങ്ങളിലായുള്ള പിഴത്തുക ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവുശിക്ഷയോ അല്ലെങ്കില്‍ ആദ്യ കുറ്റത്തിന് ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയുടെ പിഴയോ ചുമത്താനാകും. രണ്ടാമതായോ കുറ്റം ആവര്‍ത്തിക്കുകയാണെങ്കിലോ പിഴ ശിക്ഷ ചുരുങ്ങിയത് അഞ്ച് ലക്ഷമായി ഉയരും. പരമാവധി ശിക്ഷയായി ചരക്കുവസ്തുക്കളുടെ മൂല്യത്തിന്റെ പത്തിരട്ടി തുക വരെ ഈടാക്കാം.
അതേസമയം രാജ്യത്തെ സൂക്ഷ്മ/ ചെറുകിട കമ്പനികളെ പുതിയ നിയന്ത്രണം പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ചില ഇലവുകളും അനുവദിച്ചിട്ടുണ്ടെന്ന് വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡര്‍ (QCO) നടപ്പാക്കുന്നതിനുള്ള സമയപരിധിലാണ് സൂക്ഷ്മ/ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുള്ളത്. വിജ്ഞാപനത്തില്‍ പറയുന്നത് പ്രകാരം, എംഎസ്എംഇ വിഭാഗത്തിലുള്ള കമ്പനികള്‍ക്ക് ഗുണനിലവാരമുള്ള വസ്തുക്കള്‍ ഉറപ്പാക്കുന്നതിന് 12 മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.
ആഭ്യന്തര വ്യവസായവും വ്യാപരവും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പില്‍ നിന്നും ഗുണനിലവാരം ഉറപ്പാക്കാനുള്ള നിയന്ത്രണത്തോടൊപ്പം (QCO) മറ്റ് നിരവധി പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കളെയും നി!ര്‍മാതാക്കളെയും ഗുണനിലവാരത്തെ കുറിച്ച് ബോധവത്കരിക്കാന്‍ ശ്രമിക്കും. ഇതു കൂടാതെ ഉത്പന്ന നിര്‍മാണത്തിനുള്ള നിര്‍ദേശങ്ങളും ഗുണനിലവാര പരിശോധന ലാബുകളും സജ്ജമാക്കും. ഇതിലൂടെ രാജ്യത്ത് ഗുണമേന്മയുള്ള വ്യവസായിക പരിസ്ഥിതി നിര്‍മിച്ചെടുക്കാനും ലക്ഷ്യമിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."