HOME
DETAILS
MAL
റഷ്യയും ചൈനയും സൈനിക സഹകരണത്തിന് ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്
backup
September 19 2022 | 09:09 AM
മോസ്കോ: വന്‍ ശക്തി രാഷ്ട്രങ്ങളായ റഷ്യയും ചൈനയും സൈനിക സഹകരണത്തിന് ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്. സംയുക്ത സൈനികാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ധാരണയെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ ഉദ്ധരിച്ച് ചില അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
റഷ്യയുടെ ഉക്രൈന് അധിനിവേശം ആറു മാസം പിന്നിട്ട ഘട്ടത്തില്‍ റഷ്യ ചൈനയുമായി കൂടുതല്‍ അടുക്കുന്നത് യു.എസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങും ഈയിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉക്രൈനില്‍ റഷ്യ കനത്ത തിരിച്ചടി നേരിടുന്ന സന്ദര്‍ഭമാണിത്. പസഫിക് കടലില്‍ സംയുക്ത സൈനിക സുരക്ഷാ പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."