മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല; ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് രണ്ട് വര്‍ഷമായി നടത്തുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കള്ളക്കളികള്‍ ഇനിയും പുറത്തുവരാനുണ്ട്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തിയ വെളിപ്പെടുത്തലുകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ മുഖ്യമന്ത്രിക്കു നേരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയിരിക്കുന്ന അധികാര ദുര്‍വിനിയോഗം ഞെട്ടിക്കുന്നതാണെന്നും ഗവര്‍ണറുമായി ചേര്‍ന്ന് രണ്ട് വര്‍ഷം നടത്തിയത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നത് ഇതോടെ വ്യക്തമായെന്നും ചെന്നിത്തല വിമര്‍ശിച്ചു. ഇന്ന് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും കള്ളക്കളികള്‍ ഇനിയും പുറത്ത് വരാനുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ലോകായുക്ത, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന പറഞ്ഞത് പിന്തുണച്ചതോടൊപ്പം കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള ഗവര്‍ണറുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ആര് എസ് എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."