HOME
DETAILS
MAL
ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി; എന്തൊക്കെയോ വിളിച്ചുപറയുന്നു: ഇ.പി ജയരാജന്
backup
September 19 2022 | 09:09 AM
തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. വലിയ നിലവാര തകര്‍ച്ചയാണിത്.പ്രായത്തിനനുസരിച്ച പക്വതയോ വിദ്യാഭ്യാസത്തിനനുസൃതമായ പാകതയോ ഇല്ലാതെ വികാര ജീവിയായി എന്തെല്ലാമോ വിളിച്ച് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
35 വര്‍ഷത്തോളം ആര്‍എസ്എസ് ബന്ധമുള്ള ആളാണ് താന്‍ എന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ള മാനസിക അസ്വാസ്ഥ്യം എന്താണെന്നുള്ളത് ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നത് നല്ലതാണ്. ഗവര്‍ണര്‍ സ്വമേധയാ ഗവര്‍ണര്‍ പദവിയില്‍നിന്ന് രാജിവെച്ച് പോകുന്നതാണ് ഉചിതമെന്നും ഇ.പി. ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."