HOME
DETAILS

ലക്ഷദ്വീപ് ഹെലിപ്പാഡില്‍ രാത്രി ലാന്‍ഡിങ് അടുത്ത ഫെബ്രുവരിയില്‍

  
backup
July 10 2021 | 02:07 AM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%b9%e0%b5%86%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d

 

ജലീല്‍ അരൂക്കുറ്റി


കവരത്തി: ലക്ഷദ്വീപില്‍ ഹെലിക്കോപ്റ്റര്‍ നൈറ്റ് ലാന്‍ഡിങ് സൗകര്യം വേണമെന്ന ദ്വീപുജനതയുടെ സ്വപ്നം പൂവണിയുന്നു. ദ്വീപിലെ ഹെലിപ്പാഡുകളില്‍നിന്ന് അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ രാത്രി കാല സര്‍വിസ് നടത്താന്‍ കഴിയുമെന്ന് കേന്ദ്ര പൊതുമേഖലയിലെ ദേശീയ ഹെലിക്കോപ്റ്റര്‍ കമ്പനിയായ പവന്‍ ഹാന്‍സ് ലിമിറ്റഡ് ജോയിന്റ് ജനറല്‍ മാനേജര്‍ പി.കെ മാര്‍ക്കന്‍ പറഞ്ഞു. ദ്വീപിലെ ഹെലിപാഡുകളിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം സുപ്രഭാതത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്കനും പവന്‍ ഹാന്‍സ് ആര്‍.സി.എസ് ഡെപ്യൂട്ടി ഡയരക്ടര്‍ ക്യാപ്റ്റന്‍ സലില്‍ പ്രഷാറും അടങ്ങുന്ന ഉന്നത സംഘം വിദഗ്ധ പരിശോധനകള്‍ക്കായി ജൂലൈ രണ്ടിന് ദ്വീപിലെത്തിയതാണ്. അഗത്തി , കവരത്തി, മിനിക്കോയ്, അമിനി, ആന്ത്രോത്ത് എന്നീ അഞ്ചു ദ്വീപുകളിലെ ഹെലിപ്പാഡുകളാണ് സംഘം പരിശോധിച്ചത്. ഹെലിപ്പാഡുകള്‍ സന്ദര്‍ശിച്ച ശേഷം കവരത്തിയിലെത്തി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനുമായി ചര്‍ച്ച നടത്തിയ സംഘം, ഇന്നലെ കൊച്ചിവഴി ഡല്‍ഹിക്ക് തിരിച്ചു. പ്രാഥമിക പരിശോധനകളില്‍ രാത്രികാല സര്‍വിസിന് ഇവിടങ്ങളിലെ ഹെലിപ്പാഡുകള്‍ അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍. ആദ്യഘട്ടമായി അഞ്ചു ദ്വീപിലും പിന്നീട് മറ്റുള്ള ദ്വീപുകളിലും സൗകര്യം ഏര്‍പ്പെടുത്താനാണ് നീക്കം.


നിലവില്‍ വൈകിട്ട് അഞ്ചു കഴിഞ്ഞാല്‍ ഹെലിക്കോപ്റ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതു കാരണം അത്യാഹിതം സംഭവിച്ചാല്‍ നേരം പുലരാതെ ചികിത്സ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ലക്ഷദ്വീപ് പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം അഗത്തി പറഞ്ഞു.
ദ്വീപുകാരുടെ നിരന്തരമായ ആവശ്യമാണ് രാത്രിയും എയര്‍ ആംബുലന്‍സ് പ്രവര്‍ത്തിക്കുകയെന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അഗത്തി ഉള്‍പ്പെടെ പത്ത് ജനവാസ ദ്വീപുകളിലും ബംഗാരം, സുഹൈലി ടൂറിസ്റ്റ് ദ്വീപുകളിലും ഹെലിപ്പാഡ് സൗകര്യമുണ്ട്. ദ്വീപിലെ മൂന്ന് ഹെലിക്കോപ്റ്ററുകളുടെയും സര്‍വിസ് പവന്‍ ഹാന്‍സിനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  a minute ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  6 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago