വര്‍ഗീയതയും തീവ്രവാദവും ആപത്ത്: ജിഫ്‌രി തങ്ങള്‍
കന്യാകുമാരി• വര്‍ഗീയതയും തീവ്രവാദവും രാജ്യത്തിന്റെ പുരോഗതിക്ക് ഹാനികരമാണെന്നും, രാഷ്ട്ര പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചതാണ് നൂറ് വര്‍ഷത്തോടടുക്കുന്ന സംഘടനയുടെ ചരിത്രമെന്നും സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയുടെ പാഠ്യപദ്ധതി തുറന്ന പുസ്തകമാണ്. ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള ഒരു കാര്യങ്ങളും മതപഠനത്തിലില്ല. സമൂഹത്തിന് ശരിയായ രീതി മനസിലാക്കി കൊടുക്കുകയെന്ന പണ്ഡിത ദൗത്യമാണ് സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമായുടെ പ്രവര്‍ത്തനത്തിലുടെ നിര്‍വഹിക്കുന്നത്.
വിശ്വാസപരമായും കര്‍മപരമായും സച്ചരിതരായ ഇമാമുമാര്‍ പഠിപ്പിച്ച മദ്ഹബുകളുടെ അടിസ്ഥാനത്തില്‍ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്നതാണ് സമസ്ത പിന്തുടരുന്ന മാര്‍ഗം. ഇതേ മാര്‍ഗത്തിലായി ദീനി പ്രവര്‍ത്തനം നടക്കുന്ന പണ്ഡിത പാരമ്പര്യമുള്ള പ്രദേശമാണ് തമിഴ്‌നാട്. ഇവിടുത്തെ മത പണ്ഡിതന്‍മാരുമായി ചേര്‍ന്ന് ഈ പ്രദേശങ്ങളില്‍ മതപരമായ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുമെന്നും അത്തരത്തില്‍ മതപരമായ ഉന്നമനം ലക്ഷ്യം വച്ചാണ് സമസ്ത തമിഴ്‌നാട് യാത്ര നടത്തിയതെന്നും തങ്ങള്‍ പറഞ്ഞു. കന്യാകുമാരി തിരുവിതാംകോട് ജുമാ മസ്ജിദ് അങ്കണത്തില്‍ സമസ്ത തമിഴ്‌നാട് സന്ദേശ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജിഫ് രി തങ്ങള്‍.
കന്യാകുമാരി ഖാസി ആര്‍.എന്‍.കെ അബൂ സ്വാലിഹ് ബാഖവി അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ് ലിയാര്‍ മുഖ്യപ്രഭാഷണവും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ ആമുഖ പ്രസംഗവും നടത്തി. പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ് ലിയാര്‍, ആദൃശേരി ഹംസക്കുട്ടി മുസ് ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ശാഹുല്‍ ഹമീദ് ഫൈസി, എം. അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ കൊടക്, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, എം.എച്ച് സൈനുല്‍ ആബിദ് മളാഹിരി സംസാരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി. ശാനവാസ് ഖാന്‍ സമദാനി സ്വാഗതവും കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഡോ.എന്‍.എ എം അബ്ദുല്‍ ഖാദിര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, സഈദ് മുസ് ലിയാര്‍ വിഴിഞ്ഞം, നാഗൂര്‍ മീരാന്‍ സിറാജ്, ഹംസ സമദാനി, ഡോ. മുഹമ്മദ് യൂസുഫ്, ഖാസിം അന്‍വരി, ടി.പി അബൂബക്ര്‍ മുസ് ലിയാര്‍, ഇ.വി ഖാജാ ദാരിമി, യഹ് യ നിസാമി, എസ്. അഹ്മദ് റശാദി, ഒ.എം ശരീഫ് ദാരിമി, പി.സി ഉമര്‍ മൗലവി, അഡ്വ. പി.എസ് സുബൈര്‍, ഹസന്‍ ആലങ്കോട്, ഇസ്മാഈല്‍ ഹാജി എടച്ചേരി, കെ. ഹംസക്കോയ ചേളാരി, ശരീഫ് കുട്ടി ഹാജി കോട്ടയം, പി. ഹംസ പറങ്കിപ്പേട്ട് , സൈദ് ഹാജി നാട്ടുകല്‍, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, ഉസ്മാന്‍ ദാരിമി ആദൃശേരി, സി.പി ഇഖ്ബാല്‍, ഫഖ്‌റുദ്ദീന്‍, ശാനവാസ് മാസ്റ്റര്‍ കണിയാപുരം, ത്വാഹ നെടുമങ്ങാട്, ഹാറൂന്‍ വള്ളിക്കടവ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."