കപ്പല്‍ ടിക്കറ്റ് ലഭിച്ചില്ല; ഐ.ആര്.ബി ജീവനക്കാരന് ആത്മഹത്യ ചെയ്തു
കൊച്ചി• നാട്ടില്‍ പോകാന്‍ കപ്പല്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രമുടങ്ങിയ ലക്ഷദ്വീപിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയന് അംഗം ആത്മഹത്യ ചെയ്തു. കവരത്തി ഐ.ആര്.ബി ആസ്ഥാനത്ത് ജോലിചെയ്യുന്ന, കേന്ദ്രഭരണ പ്രദേശമായ ദാദ്ര ഹവേലി സില്‍വാസയിലെ അമ് ലിയില്‍ നാരായണ്‍ കണ്ടാരിയുടെ മകന് ഭഗവാന് കണ്ടാരി (50) യാണ് തൂങ്ങിമരിച്ചത്. നാട്ടില്‍ പോകാനായി ഇദ്ദേഹത്തിന് മെഡിക്കല്‍ ലീവ് അനുവദിച്ചിരുന്നു. കൊച്ചിയിലേക്കുള്ള ടിക്കറ്റ് എടുത്തിരുന്നെങ്കിലും വെയ്റ്റിങ് ലിസ്റ്റ് ആയതിനാല്‍ കപ്പലില്‍ കയറാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ഐ.ആര്.ബി ക്യാംപില്‍ തിരിച്ചെത്തിയ ഇദ്ദേഹത്തെ വൈകിട്ട് കാണാതാകുകയായിരുന്നു. തിരച്ചിലില്‍ ഇന്നലെ രാവിലെ കവരത്തി ചില്‍ഡ്രന്‍സ് പാര്‍ക്കിനു സമീപത്തെ ഷെഡില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."