ഒരുമയോടെ കേരളം; ഇന്ന് സ്നേഹത്തിന്റെ തിരുവോണം
ഒരുമയോടെ കേരളം; ഇന്ന് സ്നേഹത്തിന്റെ തിരുവോണം
കോഴിക്കോട്: ലോകത്തെങ്ങുമുള്ള മലയാളികൾക്ക് ഇന്ന് തിരുവോണം. ഓണക്കോടിയുടുത്തും പൂക്കളമൊരുക്കിയും വിഭവസമൃദ്ധമായ സദ്യ ഒരുക്കിയുമാണ് കേരളം ഓണത്തെ വരവേൽക്കുന്നത്. ഓണത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ പ്രാദേശികമായി വിവിധ തരത്തിലുള്ള ആഘോഷങ്ങളും നടക്കുന്നുണ്ട്.
കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പുത്സവമാണ് ഓണം. എന്നാൽ ഓണം ഇന്ന് ആഘോഷത്തിന്റെയും സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും കൂടിയാണ്. കേരളത്തിന് പുറത്തുള്ള മലയാളികളും ഇന്ന് ഓണം ആഘോഷിക്കുന്നുണ്ട്. ഓണം ആഘോഷിക്കാൻ പ്രവാസികൾ ഉൾപ്പെടെ നിരവധിപ്പേർ കേരളത്തിലെത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലിരുന്നും മലയാളികൾ ഓണത്തിന്റെ ഭാഗമാകുന്നുണ്ട്.
അതേസമയം, വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്ക് ഇടയിലാണ് ഇത്തവണ ഓണമെത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാർ എല്ലാവർക്കും നൽകി വന്നിരുന്ന ഓണക്കിറ്റ് പരിമിതപ്പെടുത്തിയതും ഈ ഓണത്തിന് മലയാളികൾക്ക് തിരിച്ചടിയായിട്ടുണ്ട്. എല്ലാ തിരിച്ചടികൾക്ക് ഇടയിലും മലയാളികൾ ഓണം പരമാവധി ആഘോഷമാക്കുകയാണ്.
എല്ലാ വായനക്കാർക്കും ഓണാശംസകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."