മണിപ്പൂരിൽ ഇന്ന് ഒരു ദിവസത്തെ നിയമസഭാ സമ്മേളനം; പ്രഹസനമെന്ന് കോൺഗ്രസ്, കുക്കി എം.എൽ.എമാർ ബഹിഷ്കരിക്കും
മണിപ്പൂരിൽ ഇന്ന് ഒരു ദിവസത്തെ നിയമസഭാ സമ്മേളനം; പ്രഹസനമെന്ന് കോൺഗ്രസ്, കുക്കി എം.എൽ.എമാർ ബഹിഷ്കരിക്കും
ഇംഫാൽ: കലാപത്തീ ആളിക്കത്തിയ മണിപ്പൂരിൽ ഇന്ന് ഒരു ദിവസത്തെ നിയമസഭാ സമ്മേളനം ചേരും. കലാപവും സംസ്ഥാനത്തെ സ്ഥിതിഗതികളും ചർച്ച ചെയ്യാനാണ് ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന നിയമസഭാ സമ്മേളനം ചേരുന്നത്. എന്നാൽ ഒരു ദിവസം മാത്രം സമ്മേളനം ചേരുന്നത് പ്രഹസനമെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പി എം.എൽ.എമാർ ഉൾപ്പെടെയുള്ള പത്ത് കുക്കി എം.എൽ.എമാർ സമ്മേളനം ബഹിഷ്ക്കരിക്കും.
കലാപത്തിന്റെ ഇത്രയധികം ആഘാതമുണ്ടാകാൻ കാരണം സർക്കാരിന്റെ വീഴ്ച്ചയായതിനാൽ സഭയിൽ സർക്കാരിനെതിരെ പ്രതിഷേധമുയരും. അതിനാൽ സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്താൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. നിലവിലെ സാഹചര്യത്തെ കുറിച്ച് മണിപ്പൂർ മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഇന്ന് ഉണ്ടാകും.
അതേസമയം ഭരണത്തിലുള്ള ബി.ജെ.പിയുടെ എം.എൽ.എമാർ ഉൾപ്പെടെയുള്ള പത്ത് കുക്കി എം.എൽ.എമാർ സമ്മേളനം ബഹിഷ്ക്കരിക്കും. ഗോത്ര വിഭാഗത്തിൻ്റെ വികാരം കണക്കിലെടുക്കാതെ സമ്മേളനവുമായി മുന്നോട്ട് പോകുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണമെന്ന് എം.എൽ.എമാർ പറഞ്ഞു. മലയോര മേഖലകൾക്ക് സ്വയംഭരണ അവകാശം നൽകാമെന്ന് മണിപ്പൂർ സർക്കാർ കേന്ദ്രത്തെ നിലപാട് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."