സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പുതിയ പദ്ധതികള്‍
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാനും ശൈശവവിവാഹം തടയാനുമായി വനിതാ ശിശു വികസന വകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. കാതോര്‍ത്ത്, പൊന്‍ വാക്ക്, രക്ഷാദൂത്, തപാല്‍ തുടങ്ങിയവയാണ് പദ്ധതികള്‍.
ഓണ്‍ലൈന്‍ കൗണ്‍സിലിങ്, നിയമസഹായം, പൊലിസ് സഹായം എന്നിവ സൗജന്യമായി സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് 'കാതോര്‍ത്ത്'. kathorthu.wcd.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ സേവനം ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം. ശൈശവവിവാഹം ശ്രദ്ധയില്‍പെട്ടാല്‍ വിവരം ജില്ലാ വനിതാ ശിശു വികസന ഓഫിസറെ മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പാരിതോഷികം നല്‍കും. 'പൊന്‍ വാക്ക്' എന്നു പേരിട്ട പദ്ധതിയില്‍ 9188969202 എന്ന നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കാം. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ തപാല്‍ വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് 'രക്ഷാദൂത്'. അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പരാതി തയാറാക്കി 'തപാല്‍' എന്ന കോഡ് രേഖപ്പെടുത്തി സ്റ്റാമ്പ് പതിക്കാതെ തന്നെ പോസ്റ്റ് ഓഫിസില്‍ നല്‍കാം. ഇവ വകുപ്പിനു കൈമാറുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04742992806, 9497667365 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."