HOME
DETAILS
MAL
അട്ടപ്പാടി മധു കേസ്: 'നാല്പത് തവണ ഹാജരായിട്ടും ഒരു രൂപ പോലും നല്‍കിയില്ല, സ്വന്തം കയ്യില്‍ നിന്ന് ചെലവായത് ഒരു ലക്ഷം' സര്‍ക്കാറിനെതിരെ പ്രോസിക്യൂട്ടര്‍
backup
September 20 2022 | 03:09 AM
തിരുവനന്തപുരം: മധു വധക്കേസില്‍ വീണ്ടും അനാസ്ഥ. കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് പണം നല്‍കാതെ സര്‍ക്കാര്‍. കേസിനായി ഒരു ലക്ഷത്തിലധികം രൂപയാണ് അഭിഭാഷകന്റെ കയ്യില്‍നിന്ന് ചെലവായത്. നാല്പതിലേറെ തവണ ഹാജരായിട്ടും ഒരു രൂപ പോലും നല്‍കിയില്ലെന്ന് അഭിഭാഷകന് പരാതിപ്പെടുന്നു. പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കലക്ടര്‍ക്ക് കത്ത് നല്കി.
240 രൂപ മാത്രമാണ് അഭിഭാഷകന്റെ ഒരു ദിവസത്തെ ഫീസ്. ഫീസ് ലഭിക്കാത്തതിനാല്‍ മുമ്പും അഭിഭാഷകര്‍ കേസില്‍ നിന്ന് പിന്മാറിയിരുന്നു. സര്‍ക്കാറിന് താല്പര്യമുള്ള കേസുകളില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നതായു ആരോപണമുയരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."