HOME
DETAILS

വീഴ്ചകളില്‍ കര്‍ശന നടപടിക്ക് സി.പി.എം; തീരുമാനം ഇന്ന്

  
backup
July 10 2021 | 04:07 AM

56323213-2


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തുടര്‍ഭരണം നേടിയതിന്റെ തിളക്കത്തോടെ നില്‍ക്കുമ്പോഴും ചില മണ്ഡലങ്ങളിലെ വീഴ്ചകളില്‍ കര്‍ശന നടപടിയെടുക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെടുക്കേണ്ട തിരുത്തല്‍ നടപടികളില്‍ ഇന്ന് തീരുമാനമുണ്ടാകും.


തെരഞ്ഞെടുപ്പില്‍ സംഘടനാ രംഗത്തുണ്ടായ വീഴ്ച പരിശോധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ഇന്നലെ പരിഗണിച്ചു. പാലായിലെ ജോസ് കെ. മാണിയുടെ പരാജയം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച നടന്നെങ്കിലും പരാജയം പരിശോധിക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായില്ല. ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടുന്ന വിഭാഗീയത അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ജില്ലയില്‍ നേടാനായെങ്കിലും തെരഞ്ഞെടുപ്പിനിടെയുണ്ടായ അസ്വാരസ്യങ്ങള്‍ പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടായി. ആലപ്പുഴയിലെ പാര്‍ട്ടിയില്‍ തിരുത്തലുകള്‍ ആവശ്യമാണെന്നും ഇതിനായി പ്രത്യേക യോഗം ചേരണമെന്നും ആവശ്യമുയര്‍ന്നു. അരുവിക്കരയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആവേശകരമായ വിജയം നേടിയെങ്കിലും പ്രചാരണത്തിനു നേതൃത്വം നല്‍കേണ്ട നേതാക്കളില്‍ ചിലര്‍ ഉത്തരവാദിത്വം മറന്നു പ്രവര്‍ത്തിച്ചെന്നും ഇക്കാര്യം പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം നേതൃത്വം പ്രത്യേകം പരിശോധിക്കണമെന്നും നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.


നെന്മാറ, ഒറ്റപ്പാലം, അരുവിക്കര, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ വിജയിച്ചെങ്കിലും പ്രമുഖ നേതാക്കള്‍ക്ക് വീഴ്ചയുണ്ടായെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. അമ്പലപ്പുഴയിലെ വീഴ്ചയില്‍ ജി. സുധാകരനെതിരേ ജില്ലാ കമ്മിറ്റിയല്‍ കടുത്ത വിമര്‍ശനമുണ്ടായെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പേരെടുത്തു വിമര്‍ശനമില്ല. മണ്ഡലത്തിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ കമ്മിഷനെ വയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് സി.പി.എം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


പ്രതീക്ഷിക്കാത്ത തോല്‍വിയുണ്ടായ കുണ്ടറ, പാല, തൃപ്പൂണിത്തുറ, കല്‍പ്പറ്റ മണ്ഡലങ്ങളിലെ പരാജയകാരണം സംഘടനാ വീഴ്ചയാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാലായിലും കല്‍പ്പറ്റയിലും പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്.
എല്‍.ഡി.എഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട് മണ്ഡലങ്ങളില്‍ ജില്ലാതല പരിശോധന നടത്തും. അതിനുശേഷം തിരുത്തല്‍ നിര്‍ദേശങ്ങള്‍ സംസ്ഥാന കമ്മിറ്റി തയാറാക്കും.ഇടതുമുന്നണിയെന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണു തുടര്‍ഭരണമെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago