സ്ഫോടക വസ്തു കൈവശംവച്ച സംഭവം: പ്രതി റിമാന്‍ഡില്‍
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ സ്ഫോടക വസ്തു ശേഖരവും കഞ്ചാവും കൈവശം വച്ചതിന് പിടിയാല പ്രതി പൂപ്പാനി മംഗലശേരി ഷാ മന്സില്മാഹിന് ഷാ (46)നെ കോടതി റിമാന്റ് ചെയ്തു.
പൊലിസ് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ അപാകത വന്നതിനാലാണ് പ്രതിയെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. അപാകത പരിഹരിച്ച് പൊലിസ് വീണ്ടും ഇന്ന് അപേക്ഷ സമര്‍പ്പിക്കും.
പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. സംഭവത്തില്‍ മറ്റൊരു പ്രതിയായ ഭാര്യാ സഹോദരന് കോടനാട് സ്വദേശി ജബ്ബാര്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡും സ്നിഫര്‍ ഡോഗും എത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ സംശയിക്കത്തക്ക ഒന്നും തന്നെ കണ്ടെടുക്കാനായില്ല.
പെരുമ്പാവൂര്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 6800 ജലാറ്റിന്‍ സ്റ്റിക്കിന് ഉപയോഗിക്കുന്ന പശയും അനുബന്ധ ഉപകരണങ്ങളും 250 ഗ്രാം കഞ്ചാവും കഞ്ചാവ് നിറച്ച നൂറോളം സിഗരറ്റും സിഗരറ്റില്‍ കൂടാതെ കഞ്ചാവ് നിറക്കുന്നതിനായി ഉപയോഗിച്ച സാമഗ്രികളും പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്.
സിഗരറ്റില്‍ കഞ്ചാവ് നിറച്ച് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിരത്തിന്റ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ച് വച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താഴത്തെ നിലയിലെ ഗോവണിപടിയുടെ അടിയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."