HOME
DETAILS

ലാഭവിഹിതം 13 ശതമാനമാക്കി; ബാറുകള്‍ തുറന്നു

  
backup
July 10 2021 | 04:07 AM

32313213-2

 

തിരുവനന്തപുരം: ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കും മദ്യം നല്‍കുമ്പോള്‍ ബിവറേജസ് കോര്‍പറേഷന്‍ ഈടാക്കിയിരുന്ന ലാഭവിഹിതം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ബാറുകളില്‍ മദ്യവില്‍പന ഇന്നലെ പുനരാരംഭിച്ചു. 13 ശതമാനം ലാഭവിഹിതം നല്‍കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം.


രണ്ടാം ലോക്ക്ഡൗണിനു ശേഷം മദ്യവില്‍പന പുനരാരംഭിച്ചതോടെയാണ് ബെവ്‌കോ ലാഭവിഹിതം ഉയര്‍ത്തിയത്. നേരത്തെ എട്ടു ശതമാനമായിരുന്ന ലാഭവിഹിതം ബാറുകള്‍ക്ക് 25 ശതമാനമാക്കിയും കണ്‍സ്യൂമര്‍ഫെഡിന് 20 ശതമാനമാക്കിയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ബാറുകളും കണ്‍സ്യൂമര്‍ഫെഡ് വില്‍പന ശാലകളും കഴിഞ്ഞ മാസം 20ന് അടച്ചു. ഇതിനിടെ സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ വന്നതോടെ പല ബാറുകളിലും ബിയര്‍, വൈന്‍ വില്‍പന മാത്രമായി പ്രവര്‍ത്തനം ചുരുങ്ങി. ലാഭവിഹിതം പഴയതുപോലെ എട്ടു ശതമാനമാക്കണമെന്നായിരുന്നു ബാറുടമകളുടെ ആവശ്യം. വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.


എക്‌സൈസ് കമ്മിഷണര്‍, നികുതി വകുപ്പ് സെക്രട്ടറി, ധനവകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സമിതി ഇന്നലെ ബാറുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് എല്ലാവര്‍ക്കും ലാഭവിഹിതം 13 ശതമാനമായി ഏകീകരിച്ചത്. ഇതോടെ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ വേണ്ടെന്നും ബാറുകള്‍ തുറക്കാമെന്നും ഓണ്‍ലൈനായി ചേര്‍ന്ന ബാറുടമകളുടെ യോഗം തീരുമാനിച്ചു. ബാറുകളില്‍ ഇന്നലെ മദ്യവില്‍പന ആരംഭിച്ചെങ്കിലും പാഴ്‌സല്‍ മാത്രമാണ് നല്‍കുന്നത്. സ്റ്റോക്ക് എത്തുന്ന മുറയ്ക്ക് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും വില്‍പന ആരംഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  9 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  22 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  29 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago