HOME
DETAILS
MAL
കരിപ്പൂർ വിമാനത്താവളത്തിൽ 44 കോടിയുടെ ലഹരിവേട്ട; യു.പി സ്വദേശി പിടിയിൽ
backup
August 29 2023 | 07:08 AM
കരിപ്പൂർ വിമാനത്താവളത്തിൽ 44 കോടിയുടെ ലഹരിവേട്ട; യു.പി സ്വദേശി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ കോടികൾ വരുന്ന ലഹരി മരുന്നുമായി യു.പി സ്വദേശി പിടിയിൽ. യു.പി മുസഫർനഗർ സ്വദേശി രാജീവ് കുമാറിൽനിന്നാണു ലഹരിമരുന്നു പിടികൂടിയത്. ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് കരിപ്പൂർ വിമാനത്താവളം ഇയാൾ കടത്താൻ ശ്രമിച്ച 44 കോടിയോളം വിലവരുന്ന ലഹരിമരുന്ന് പിടികൂടിയത്. എയർ അറേബ്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്,
കെനിയയിലെ നെയ്റോബിയില്നിന്ന് പുറപ്പെട്ട രാജീവ് കുമാർ ഇന്നു രാവിലെയാണു ഷാർജ വഴി എയർ അറേബ്യയിൽ കരിപ്പൂരിലെത്തിയത്. ഷൂസിലും പഴ്സിലും ബാഗിലുമായോ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കളായ കൊക്കെയ്നും ഹെറോയിനും ഉണ്ടായിരുന്നത്. മൂന്നര കിലോ കൊക്കെയ്നും 1.29 കിലോ ഹെറോയിനുമാണ് പിടിച്ചെടുത്തത്. ഏകദേശം 44 കോടിയോളം വിലവരുന്നവയാണ് ഈ ലഹരി വസ്തുക്കൾ. സംഭവത്തിൽ ഡി.ആർ.ഐ തുടർനടപടികൾ സ്വീകരിച്ച് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."