HOME
DETAILS
MAL
'കേരള പ്രസ് ക്ലബ്-കുവൈത്ത്' മാധ്യമ ശിൽപശാല സംഘടിപ്പിച്ചു
backup
August 29 2023 | 08:08 AM
Media workshop organized by 'Kerala Press Club-Kuwait'
കുവൈത്ത് സിറ്റി: 'കേരള പ്രസ് ക്ലബ്-കുവൈത്ത്' ആഭിമുഖ്യത്തിൽ കുവൈത്തിലെ മലയാളി സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് കൊണ്ട് മാധ്യമ ശില്പശാല സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാലയിൽ ഗൾഫ് മാധ്യമം ബ്യൂറോ ഇൻചാർജ് അസ്ലം പി, വിബ്ജിയോർ ടി.വി എഡിറ്റർ മുനീർ അഹമ്മദ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ ഷാജഹാൻ, സുജിത് സുരേശൻ, ജസീൽ ചെങ്ങള, സത്താർ കുന്നിൽ, രഘു പേരാമ്പ്ര, ശ്രീജിത്ത്, റസാക്ക്, സലിം കോട്ടയിൽ എന്നിവർ നേതൃത്വം നൽകി. അനിൽ കെ. നമ്പ്യാർ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."