മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആലുവ മുന്‍ എം.എല്‍.എയുമായ കെ മുഹമ്മദാലി അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആലുവ മുന്‍ എം.എല്‍.എയുമായ കെ മുഹമ്മദാലി(74)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലുവയില്‍ നിന്നും ആറ് തവണ നിയമസഭയിലെത്തിയ നേതാവായിരുന്നു കെ.മുഹമ്മദാലി. എന്നാല്‍ ദീര്‍ഘ കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹം വിട്ടു നില്‍ക്കുകയായിരുന്നു.
2006ല്‍ എല്‍ഡിഎഫിലെ എ.എം യൂസഫിനോട് പരാജയപ്പെട്ടതോടെയാണ് കെ മുഹമ്മദാലി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നത്. 1980ല്‍ എ കെ ആന്റണിയോടൊപ്പം നിന്ന കെ.മുഹമ്മദാലി എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. അന്ന് കോണ്‍ഗ്രസിലെ ടി.എച്ച് മുസ്തഫയെ തോല്പിച്ച കെ.മുഹമ്മദാലി പിന്നീടുളള അഞ്ച് തെരഞ്ഞെടുപ്പുകളിലും കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിച്ച് വിജയിച്ചത്.
കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, എറണാകുളം ജില്ലാ പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി (197275), ഡി.സി.സി വൈസ് പ്രസിഡന്റ് (1976), കെ.പി.സി.സി നിര്‍വാഹക സമിതിയംഗം, എ.ഐ.സി.സി അംഗം (1973), എം.ജി യൂനിവേഴ്സിറ്റി സെനറ്റ് അംഗം, കുസാറ്റ് സെനറ്റംഗം, കെ.ടി.ഡി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എന്നീ പദവികളും കെ മുഹമ്മദാലി വഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."