HOME
DETAILS
MAL
ഉത്തര്‍പ്രദേശില്‍ ഇരുപതുകാരനായ ദളിത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം; വിഡിയോ പുറത്ത്
backup
July 10 2021 | 08:07 AM
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഇരുപതുകാരനായ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കാണ്‍പൂര്‍ ദെഹാത്ത് ജില്ലയിലെ അക്ബര്‍ പൂരിലാണ് സംഭവം.
യുവാവിനെ ഒരു സംഘം പൊതു സ്ഥലത്തുവച്ച് വടി കൊണ്ട് അടിക്കുകയും, കെട്ടിയിട്ട് സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. യുവാവിനെ മര്‍ദിച്ച മറ്റ് രണ്ടു പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഗുരുതമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://twitter.com/kamalkhan_NDTV/status/1413738141693874178
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."