HOME
DETAILS
MAL
ഫലസ്തീനികളുടെ സുരക്ഷയും പുരോഗതിയും ഉറപ്പാക്കണം: യു.എ.ഇ
backup
September 20 2022 | 06:09 AM
ദുബൈ: ഫലസ്തീന് ജനതയുടെ സുരക്ഷയും പുരോഗതിയും ഉറപ്പാക്കണമെന്ന് ഇസ്രായേലിനോട് യു.എ.ഇ. പശ്ചിമേഷ്യയില്‍ സുരക്ഷയും കെട്ടുറപ്പും ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണവും ഐക്യവും അനിവാര്യമാണെന്നും യു.എ.ഇ. അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സുമായി നടന്ന കൂടിക്കാഴ്ചയില്‍ യു.എ.ഇ ഉന്നതതല സംഘമാണ് ഇക്കാര്യം അറിയിച്ചത്.
അബ്രഹാം കരാറിന്റെ രണ്ടാം വാര്‍ഷിക ഭാഗമായി തെല്‍ അവീവിലെത്തിയ യു.എ.ഇ ഉന്നതതല സംഘമാണ് പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സുമായി ചര്‍ച്ച നടത്തിയത്. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഇസ്രായേലിലെത്തിയത്. പശ്ചിമേഷ്യനേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ അംഗ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് സംഘം സൂചിപ്പിച്ചു. ഫലസ്തീന് ജനതയുടെ സുരക്ഷയ്ക്കും പുരോഗതിക്കും ഫലസ്തീന് അഥോറിറ്റിക്ക് പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകതയും യു.എ.ഇ സംഘം ഇസ്രായേല്‍ പ്രതിരോധ മന്ത്രിയെ ധരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."