എഡ്ജില്‍ മാറ്റത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്; അഞ്ചു ഫീച്ചറുകള്‍ നീക്കം ചെയ്യും
എഡ്ജില്‍ മാറ്റത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്; അഞ്ചു ഫീച്ചറുകള്‍ നീക്കം ചെയ്യും
മൈക്രോസോഫ്റ്റിന്റെ സ്വന്തം വെബ് ബ്രൗസറായ എഡ്ജ് പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. രൂപത്തിലും ഭാവത്തിലും മാറ്റങ്ങളോടെ എഡ്ജിന്റെ അപ്‌ഡേറ്റഡ് വെര്‍ഷന്‍ അടുത്ത മാസത്തോടെ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. പഴയ വേര്‍ഷനില്‍ നിന്ന് വ്യത്യസ്തമായി പുതിയ പല ഫീച്ചറുകളും എഡ്ജിന്റെ പുതിയ ലക്കത്തില്‍ കാണാനാവും.
ഇതിനിടെ പുതിയ അപ്‌ഡേറ്റില്‍ എഡ്ജില്‍ നിന്നും ചില ഫീച്ചറുകള്‍ നീക്കം ചെയ്യുമെന്നാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
എഡ്ജ് വേര്‍ഷന്‍ 117 (v 117) ലോഞ്ചിങ്ങോടെ അഞ്ച് ഫീച്ചറുകളാണ് മൈക്രോസോഫ്റ്റ് നീക്കം ചെയ്യുന്നത്. മാത് സോള്‍വര്‍, പിക്ച്ചര്‍ ഡിക്ഷണറി, സൈറ്റേഷന്‍, ഗ്രാമര്‍ ടൂള്‍സ്, കിഡ്‌സ് മോഡ് എന്നീ ഫീച്ചറുകളാണ് നീക്കം ചെയ്യുന്നത്.
യൂസര്‍ എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്താനും പ്രവര്‍ത്തനം ലളിതമാക്കാനുമാണ് നീക്കം ചെയ്യുന്നത്. എഡ്ജ് വേര്‍ഷന്‍ 117 സെപ്റ്റംബര്‍ 14ന് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിന്‍ഡോസ് 10,11 മാക് ഓ.എസ്, ലിനക്‌സ് എന്നിവയിലെല്ലാം ഈ വേര്‍ഷന്‍ ലഭ്യമാകും.
അതേസമയം 'വിന്‍ഡോസ് 11 ഇന്‍സൈഡര്‍ പ്രിവ്യു ബില്‍ഡ് 22631.2262' ബീറ്റാ ചാനലില്‍ അവതരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. ഇതില്‍ പുതിയ സെറ്റിംഗ്‌സ് ഹോം പേജ് അവതരിപ്പിക്കുകയും ബാക്കപ്പ, റീസ്‌റ്റോര്‍ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ഹോംപേജ് ഉപയേക്താക്കളുടെ ഡിവൈസിനെകുറിച്ചുള്ള വിവരങ്ങളും പ്രധാന സെറ്റിംഗ്‌സ് ഓപ്ഷനുകളിലേക്കുള്ള വേഗത്തിലുള്ള ആക്‌സസും നല്‍കും. ഇതുകൂടാതെ മൈക്രോസോഫ്റ്റ് അക്കൗണ്ട് മാനേജ് ചെയ്യാനും ഇത് സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."