HOME
DETAILS

ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ സാധിക്കുമോ; പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥയെന്ത്?

  
backup
August 30 2023 | 03:08 AM

does-someone-can-hack-your-bank-account-through-your-aadhar-number

ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ സാധിക്കുമോ; പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥയെന്ത്?

മൊബൈല്‍ സിം കാര്‍ഡ് എടുക്കുന്നത് മുതല്‍ ഐഡന്റിന്റി വെരിഫിക്കേഷന് വരെ ഇന്ന് ആധാര്‍ നിര്‍ബന്ധമാണ്. ബാങ്ക് അക്കൗണ്ടുകള്‍ നിര്‍മിക്കുന്നതിലും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനുമൊക്കെ ആധാര്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ നിര്‍ദേശം വന്നതിന് പിന്നാലെ പലരും സാമ്പത്തിക ഇടപാടുകളുടെ സുരക്ഷയിലും സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. അക്കൗംണ്ട് വിവരങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ സ്‌കീമുകള്‍, പാന്‍ കാര്‍ഡ്, എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കാന്‍ നിര്‍ദേശം വന്നതോടെ ഈ ആശങ്ക വര്‍ധിക്കുകയും ചെയ്തു.

ഇതോടെ ആധാര്‍ കാര്‍ഡ് നമ്പര്‍ കൈവശമുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ പലരും ആശങ്ക പ്രകടിപ്പിക്കാറുണ്ട്. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഒരു വ്യക്തിക്ക് ആധാര്‍ നമ്പറിന്റെ സഹായത്തോടെ നിങ്ങള്‍ ലിങ്ക് ചെയ്ത ആപ്പുകളും സേവനങ്ങളും ഉപയോഗപ്പെടുത്താന്‍ സാധിക്കുമോയെന്ന സംശയമാണ് പലര്‍ക്കുമുള്ളത്. എന്താണ് ഇതിന്റെ സത്യാവസ്ഥ?

യഥാര്‍ത്ഥത്തില്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മാത്രം ഒരു വ്യക്തിക്ക് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഉപയോക്താവിന്റെ ആധാര്‍ നമ്പര്‍ അറിയാം എന്നതുകൊണ്ട് മാത്രം ഒരാള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ആക്‌സസ് ലഭിക്കില്ലെന്ന് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായ അനില്‍ റാവു പറയുന്നു. അക്കൗണ്ടിലേയ്ക്ക് ആക്‌സസ് ലഭിക്കുന്നതിന് ആധാര്‍ നമ്പറിനൊപ്പം ഒടിപി, ബയോമെട്രിക് ഓതന്റിക്കേഷന്‍, ഫേസ് ഐഡി അല്ലെങ്കില്‍ ഐറിസ് സ്‌കാന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നു. ഈ അധിക സുരക്ഷ ലെവലുകള്‍ ക്രാക്ക് ചെയ്യപ്പെടുന്നതു വരെ ബാങ്ക് അക്കൗണ്ടുകള്‍ സുരക്ഷിതമായി തുടരും. ഈ ലെവലുകള്‍ മറികടക്കുക അത്ര എളുപ്പമല്ല.

അതേസമയം വഞ്ചനാപരമായ ഇടപാടുകളിലൂടെ സൈബര്‍ കുറ്റവാളികള്‍ ഉപയോക്താക്കളുടെ ഡാറ്റാബേസില്‍ നിന്ന് വിരലടയാളമടക്കമുള്ള വിവരങ്ങള്‍ കരസ്ഥമാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ ഇത്തരം ഭീഷണികളെ ചെറുക്കുന്നതിനായി ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആധാറിലെ വ്യാജ വിരലടയാളം ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി യു.ഐ.ഡി.എ.ഐ, എ.ഐ അടിസ്ഥാനമാക്കിയുള്ള നടപടികള്‍ കൈകൊണ്ടതായും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പത്ത് വര്‍ഷം പഴക്കമുള്ള ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സമയബന്ധിതമായി ഉപയോക്താക്കള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന നിര്‍ദേശത്തിന് പിന്നിലുള്ള കാരണവും ഇതുതന്നെയാണ്.

ആധാര്‍ ലോക്കിങ്
ആധാര്‍ സജീവമായി ഉപയോഗിക്കുന്നില്ലെങ്കില്‍ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്ത് സൂക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്കു സാധിക്കുന്ന സംവിധാനവും നിലവിലുണ്ട്. ഇതു സുരക്ഷ വര്‍ധിപ്പിക്കുന്ന ഘടകമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഉപയോഗത്തിലില്ലാത്തപ്പോള്‍ നിങ്ങള്‍ക്കു ആധാര്‍ ലോക്ക് ചെയ്യാനും ആവശ്യാനുസരണം അണ്‍ലോക്ക് ചെയ്യാനും സാധിക്കും. ആധാര്‍ നമ്പര്‍ മാത്രം ഉപയോഗപ്പെടുത്തി ഒരു ഹാക്കര്‍ക്ക് ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ആക്‌സസ് ചെയ്യാന്‍ സാധിക്കില്ലെന്നു തന്നെ വിശ്വസിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago