മകളുടെ കണ്‍സഷന്‍ ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; പിതാവിന് നേരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം
തിരുവനന്തപുരം: മകളുടെ കണ്‍ഷന്‍ ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവിന് ക്രൂരമായി മര്‍ദിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. തിരുവനന്തപുരം കാട്ടാക്കടയിലാണ് കണ്‍സഷന്‍ ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനാണ് ജീവനക്കാരുടെ മര്‍ദ്ദനത്തിരയായത്. സംഭത്തില്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയോട് വിശദീകരണം ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മലയന്‍കീഴ് സര്‍ക്കാര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ മകളുടെ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കാനാണ് പ്രേമന്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എത്തിയത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രേമനെ ജീവനക്കാര്‍ മര്‍ദ്ദിക്കുന്നതും അച്ഛനെ തല്ലിയ ജീവനക്കാരെ മകള്‍ ചോദ്യംചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ജീവനക്കാര്‍ തന്നെയും മര്‍ദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. പരിക്കേറ്റ പ്രേമനെ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."