യുഎഇയിൽ ഇന്ന് 47 ഡിഗ്രി വരെ ചൂട് ഉയരും; ഉച്ചക്ക് ശേഷം മഴക്ക് സാധ്യത
യുഎഇയിൽ ഇന്ന് 47 ഡിഗ്രി വരെ ചൂട് ഉയരും; ഉച്ചക്ക് ശേഷം മഴക്ക് സാധ്യത
അബുദാബി: യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. എന്നാൽ ഉച്ചക്ക് ശേഷം വിവിധ ഇടങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി വകുപ്പ് അറിയിച്ചു. അതേസമയം തന്നെ, അബുദാബിയിലെ ചില പ്രദേശങ്ങളിൽ 47 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 44 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരനായും സാധ്യതയുണ്ട്.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് പ്രകാരം, ചില മഴമേഘങ്ങൾ പകൽ സമയത്ത് രൂപപ്പെട്ടേക്കാം. ഇന്ന് രാവിലെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ നീങ്ങുമെന്നും ഉച്ചയ്ക്ക് ശേഷം സോം ക്യുമുലസ് മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും എൻ.സി.എം അറിയിച്ചു.
രാത്രി അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. വ്യാഴാഴ്ച രാവിലെ വരെ അങ്ങനെ തന്നെ തുടരാം. കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിൽ ആയിരിക്കും. അറേബ്യൻ ഗൾഫിൽ തിരമാലകൾ നേരിയതോ ഒമാൻ കടലിൽ നേരിയതോ ഇടത്തരമോ ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."