HOME
DETAILS
MAL
യു.എ.ഇ, ഫ്രാന്‍സ്, ഇന്ത്യ: ഉന്നത തല കൂടിക്കാഴ്ച നടത്തി
backup
September 20 2022 | 14:09 PM
ദുബൈ: ഫ്രാന്‍സ് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്‌മണ്യം ജയശങ്കര്‍ എന്നിവരുമായി യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൂടിക്കാഴ്ച നടത്തി.ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ ജനറല്‍ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ഉഭയകക്ഷി സഹകരണം, തന്ത്രപരമായ പങ്കാളിത്തം, സാമ്പത്തിക അഭിവൃദ്ധി, സുസ്ഥിര വികസനം തുടങ്ങി വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യയുമായും ഫ്രാന്‍സുമായും യു.എ.ഇക്ക് വേറിട്ട ബന്ധവും ഫലപ്രദവും തന്ത്രപരവുമായ പങ്കാളിത്തവും ഉണ്ടെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. മൂന്ന് രാജ്യങ്ങള്‍ക്കും അവരുടെ സമൂഹങ്ങളില്‍ സുസ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നതിന് പൊതുവായ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യവസായ, നൂതന സാങ്കേതിക വകുപ്പ് മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബിര്‍, വിദേശകാര്യ, രാഷ്ട്രീയകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും യു.എന്നിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധിയുമായ അംബാസഡര്‍ ലാന സാക്കി നുസൈബെഹ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."