HOME
DETAILS
MAL
കോട്ടുമല ബാപ്പു മുസ്ലിയാര്: ഊര്‍ജമേകുന്ന ഓര്‍മകള്‍
backup
July 11 2021 | 03:07 AM
മുസ്തഫ മുണ്ടുപാറ (സി.ഇ.ഒ, സുപ്രഭാതം)
സുന്നീ പ്രാസ്ഥാനിക മേഖലയിലെ ശ്രദ്ധേയമായ ചുവടുവയ്പായിരുന്നു സുപ്രഭാതത്തിന്റെ പിറവി. വിളികേള്‍ക്കാനും വിളിച്ചുണര്‍ത്താനും ഇത്തരമൊരു പത്രത്തിന്റെ സാന്നിധ്യം അനിവാര്യമായ സന്ദര്‍ഭത്തിലാണ് സുപ്രഭാതം കടന്നുവന്നത്. കേരളത്തിലെ മുസ്ലിം ജനസാമാന്യത്തിനിടയില്‍ അംഗബലം കൊണ്ടും പാരമ്പര്യം കൊണ്ടും ഏറ്റവും മുന്പില് നിലകൊള്ളുന്ന സമസ്തയെന്ന മഹാപ്രസ്ഥാനത്തിന് മതിയായ പ്രാതിനിധ്യമോ പരിഗണനയോ ഔദ്യോഗിക തലങ്ങളിലും പൊതുസമൂഹത്തിലും ലഭ്യമായിരുന്നില്ല. പലതില്‍ ഒന്ന് മാത്രമായിരുന്നു സമസ്ത.
സംഘാടക മികവുകൊണ്ടും നയചാതുരികൊണ്ടും ദീര്ഘദൃഷ്ടികൊണ്ടും തലയെടുപ്പോടെ നിലകൊണ്ട ബാപ്പു മുസ്ലിയാരെന്ന അതുല്യപ്രതിഭയുടെ കര്‍മകാണ്ഡം ചലനാത്മകമാകുന്നത് ഇവിടെയായിരുന്നു. പതിറ്റാണ്ടുകളായുള്ള, സ്വന്തമായൊരു പത്രമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നത് അദ്ദേഹത്തിലൂടെയാണ്. ജീവിച്ച, ദീര്‍ഘമല്ലാത്ത കാലംകൊണ്ട് സമസ്ത വിദ്യാഭ്യാസ ബോര്‍ഡെന്ന അത്ഭുതത്തിന് കെട്ടും മട്ടും പാകിയ മഹാമനീഷി സമുദായത്തിന് നല്കിയ വലിയ സമ്മാനമായിരുന്നു സുപ്രഭാതം. ഏറ്റെടുത്ത ദൗത്യങ്ങളിലൂടെ, ജീവിച്ച കാലഘട്ടത്തെ അടയാളപ്പെടുത്താന്‍ കഴിഞ്ഞ അപൂര്വരില് ഒരു നാമമായി ബാപ്പു മുസ്ലിയാരെന്ന അതുല്യത അനശ്വരമായി നിലനില്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."