മാതാപിതാക്കളുടെ ക്രൂര പീഡനം നൗഫലിന്റ നിലയില്‍ മാറ്റമില്ല
കളമശ്ശേരി: മാതാപിതാക്കളുടെ ക്രൂര പീഡനത്തിനിരയായ ഒന്‍പത് വയസുകാരന്‍ നൗഫലിന്റ നില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് വാര്‍ഡ് സന്ദര്‍ശിച്ച ബാലവകാശ കമ്മിഷനംഗം മീന കുരുവിളയോട് കുട്ടി സംഭവങ്ങളെ ക്കുറിച്ച് വിവരങ്ങള്‍ നല്‍കി . പത്ത് ദിവസമായി പട്ടിണിയിലായിരുന്നെന്നും അമ്മ തേങ്ങവച്ച് തലയ്ക്കടിച്ചെന്നും മൊഴി നല്‍കി. കമ്പിപ്പാര വച്ച് കാലിനും പുറത്തും അടിച്ചെന്നും കുട്ടി പറഞ്ഞു. നൗഫല്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരും നൗഫലിനെ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. അണുബാധ ഒഴിവാക്കുന്നതിനും സൂക്ഷ്മ നിരീക്ഷണത്തിനുമായി ബേണ്‍സ് യൂനിറ്റിലാണ് നൗഫലിനെ കിടത്തിയിരിക്കുന്നത്. പുറത്തു നിന്നുള്ളവരെ ആരെയും ഇവിടെ പ്രവേശിപ്പിക്കുന്നില്ല. പരിശോധനയില്‍ ഹീമോഗ്ലോബിന്റെ അളവ് കുറവ് കാണിക്കുന്നുണ്ട്. കുട്ടി സംസാരിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സമയവും മയക്കത്തിലാണ്.
ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ കാല്‍മുട്ടിനും കൈമുട്ടിനുമുള്ള പരിക്ക് ഗുരുതരമാണ്. അടി കൊണ്ട ഭാഗത്ത് ചതവുള്ളതിനാല്‍ രക്തം കട്ട പിടിച്ചിരിക്കുകയാണ്.
ശരീരത്തിന്റെ പല ഭാഗങ്ങളിലും മര്‍ദനമേറ്റ പാടുകളുണ്ട്. ഇതില്‍ ചില മുറിവുകള്‍ ഉണങ്ങിയ നിലയിലാണ്. വൃണമായ മുറിവുകളുമുണ്ട് . കാലിലെ വൃണം അസഹനീയമായ നിലയിലാണ്.
മുറിവുകളുടെ സ്വഭാവത്തില്‍ നിന്ന് തന്നെ കുരങ്ങന്‍ ആക്രമിച്ചതാണെന്ന പ്രചരണം ശരിയല്ലന്ന് ഡോക്ടര്‍മാര്‍ക്കും കുട്ടിയെ സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. പല പ്രവാശ്യവും കുട്ടിയെ മര്‍ദിച്ചിട്ടുണ്ടെന്നതാണ് മുറിവുകളില്‍ നിന്നും തെളിയുന്നത്. മുറിവുകള്‍ ഉണങ്ങാനും അണുബാധ ഉണ്ടാകാതിരിക്കാനും ആന്റി ബയോട്ടിക് മരുന്നുകള്‍ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."