പാകിസ്താനില്‍ പോകാഞ്ഞതെന്തെന്ന ചോദ്യം മാത്രമല്ല, മുസ്‌ലിം കുട്ടികളെ അപമാനിച്ചു, ഖുര്‍ആനെ അധിക്ഷേപിച്ചു; ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികക്കെതിരെ നിരവധി പരാതികള്‍
പാകിസ്താനില്‍ പോകാഞ്ഞതെന്തെന്ന ചോദ്യം മാത്രമല്ല, മുസ്‌ലിം കുട്ടികളെ അപമാനിച്ചു, ഖുര്‍ആനെ അധിക്ഷേപിച്ചു; ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികക്കെതിരെ നിരവധി പരാതികള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളോട് വിദ്വേഷ ചോദ്യങ്ങള്‍ ചോദിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരെ നിരവധി പരാതികള്‍. അധ്യാപിക ക്ലാസിലെ മുസ് ലിം കുട്ടികളെ അപമാനിക്കാറുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഖുര്‍ആനെ വരെ അവര്‍ അധിക്ഷേപിച്ചതായും പരാതിയില്‍ ഉണ്ട്.
ഗാന്ധിനഗര്‍ സര്‍വോദയ ബാല വിദ്യാലയത്തിലെ അധ്യാപിക ഹേമ ഗുലാത്തിക്കെതിരെ അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഹേമയെ ഡല്‍ഹി പൊലിസ് ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസമാണ് അധ്യാപികയ്‌ക്കെതിരെ ഒരു വിദ്യാര്‍ത്ഥിയുടെ മാതാവ് പൊലിസില്‍ പരാതി നല്‍കിയത്. വിഭജനസമയത്ത് എന്തുകൊണ്ട് പാകിസ്താനിലേക്ക് പോയില്ലെന്ന് മുസ്‌ലിം വിദ്യാര്‍ത്ഥികളോട് അധ്യാപിക ചോദിച്ചതായി പരാതിയില്‍ പറയുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ നിങ്ങള്‍ ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് അധിക്ഷേപിക്കുകയും ചെയ്തു.
മുസ്‌ലിംകള്‍ ഇറച്ചി കഴിക്കുന്നവരാണെന്ന് പരിഹസിച്ചതായി മറ്റൊരു വിദ്യാര്‍ത്ഥിയുടെ മാതാവും പരാതി നല്‍കി. ഖുര്‍ആനെയും ഇവര്‍ അധിക്ഷേപിച്ചെന്ന് പരാതിയിലുണ്ട്. കൃത്യമായ വര്‍ഗീയ വിദ്വേഷമാണിത്. ഇതിനുമുന്‍പും ഇതേ അധ്യാപിക ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഹിന്ദുമുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് അധ്യാപികയുടെ നീക്കമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. മുസ്്‌ലിമായതുകൊണ്ട് താന്‍ ഇന്ത്യക്കാരനാകില്ലേ എന്ന് ഒരു വിദ്യാര്‍ത്ഥി തിരിച്ചു ചോദിച്ചെന്നും ഇവര്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതിനു പിന്നാലെയാണ് ഡല്‍ഹിയിലെയും സംഭവം പുറത്തുവരുന്നത്. 'ചന്ദ്രയാന്‍ 3'ന്റെ വിജയത്തെക്കുറിച്ചു വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടെയായിരുന്നു അധ്യാപിക ഹേമ ഗുലാത്തിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."