HOME
DETAILS
MAL
കിറ്റക്സിനെതിരേ മുഖ്യമന്ത്രി 'കേരളത്തെ അപമാനിക്കാന്‍ നീക്കം'
backup
July 11 2021 | 04:07 AM
തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദമല്ല എന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിറ്റക്സ് സംഘത്തെ സ്വീകരിക്കാന്‍ വിമാനമയച്ചതും കൊണ്ടുപോയതും തെലങ്കാന സംസ്ഥാനത്തിന്റെ താല്പര്യം കൊണ്ടായിരിക്കും. എന്നാല്‍ ഇതുയര്‍ത്തുന്ന ഗൗരവമായ പ്രശ്നങ്ങളുണ്ട്. സംസ്ഥാനത്ത് ഒരുപാട് വസ്തുതകള്‍ക്ക് നിരക്കാത്ത വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നത് പല കാലങ്ങളായി പറഞ്ഞുപരത്തിയ കാര്യമാണെന്നും ഇത് പൂര്‍ണമായും നമ്മുടെ നാട് നിരാകരിച്ചതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത് നാടിന്റെ മുന്നോട്ടുപോക്കിനെ തടയാനുള്ള ശ്രമമാണ്. പരാതി വന്നാല്‍ സ്വാഭാവികമായ പരിശോധനയുണ്ടാകും. അത് വേട്ടയാടലല്ല. ഒരു കാര്യം വ്യക്തമാണ്. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയാറല്ല. പല വ്യവസായികളും അത് പരസ്യമായി സമ്മതിക്കുന്നതാണ്. കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."