തൃശൂരില്‍ രണ്ട് മണിക്കൂറിനിടെ രണ്ട് കൊലപാതകം; കൊല്ലപ്പെട്ടവരില്‍ ഗുണ്ടാ നേതാവും
തൃശൂരില്‍ രണ്ട് മണിക്കൂറിനിടെ രണ്ട് കൊലപാതകം; കൊല്ലപ്പെട്ടവരില്‍ ഗുണ്ടാ നേതാവും
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ രണ്ട് മണിക്കൂറിനിടെയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഗുണ്ടാ നേതാവ് കരുണാമയന്‍ എന്നയാളും അഖിലുമാണ് കൊല്ലപ്പെട്ടത്.
തൃശൂര്‍ കണിമംഗലത്താണ് ആദ്യ കൊലപാതകം നടന്നത്. കണിമംഗലത്തെ റെയില്‍വേ പാളത്തിന് സമീപമാണ് പൂത്തോള്‍ സ്വദേശിയായ കരുണാമയനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. കാപ്പ ചുമത്തപ്പെട്ട കരുണാമയന്‍ നിരവധി കേസില്‍ പ്രതിയാണ്. അമല്‍, വിഷ്ണു, ബിനോയ് എന്നിവരാണ് കരുണാമയനെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റെന്നാണ് പറഞ്ഞത്. മൂന്നു പേരെയും നെടുപുഴ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
വൈകിട്ട് ആറരയോടെയാണ് രണ്ടാമത്തെ കൊലപാതകം. മൂര്‍ക്കനിക്കര വായനശാലയുടെ കുമ്മാട്ടി ഉല്‍സവത്തിനിടെ യുവാവിനെ ഗുണ്ടാ സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുളയം സ്വദേശിയായ അഖില്‍ (28) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അഖിലിന്റെ സുഹൃത്ത് ജിതിന് പരിക്കേറ്റു.
കുമ്മാട്ടി ഉത്സവത്തിനിടെ ഡാന്‍സ് കളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളുടെ നാട്ടില്‍വന്ന് അഖില്‍ ഡാന്‍സ് കളിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. കൊലപാതകത്തെ തുടര്‍ന്ന് കുമ്മാട്ടി ഉത്സവം നിര്‍ത്തിവെച്ചു.
മൂര്‍ക്കനികര സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ ബ്രഹ്മജിത്, വിശ്വജിത് എന്നിവരാണ് കൊലക്ക് പിന്നിലെന്നാണ് പൊലിസ് കണ്ടെത്തല്‍. ഇവര്‍ക്കായി പൊലിസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തില്‍ മണ്ണുത്തി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."