HOME
DETAILS

തീരദേശത്ത് പൈപ്പ് പൊട്ടി ഒഴുകുന്നു; കുടിവെള്ളമില്ലാതെ ജനം വലയുന്നു

  
backup
August 25 2016 | 00:08 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


തുറവൂര്‍: പള്ളിത്തോട് തീരദേശ റോഡില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി ലിറ്ററുക്കണക്കിനു ശുദ്ധജലം പാഴാകുന്നു. പള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം രണ്ടു സ്ഥലത്തും സെന്റ് സെബാസ്റ്റ്യന്‍ സ്പള്ളിക്ക് സമീപവും പള്ളിത്തോട് - ചാവടി റോഡിലുമാണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന സമീപം റോഡരികിലുള്ള പൈപ്പ് പൊട്ടി ശുദ്ധജലം സമീപത്തെ തോട്ടിലേക്ക് ഒഴുകുകയാണ്. ഏഴ് മാസത്തോളമായി വെള്ളം നഷ്ടപ്പെടുന്നത് സമീപവാസികള്‍ സുപ്രഭാതത്തോട് പറഞ്ഞു. പല തവണ ജല അതോറിറ്റി യില്‍ പരാതിപ്പെട്ടിട്ടും നടപടിയൊന്നു മുണ്ടായില്ലെന്നു പള്ളിത്തോട് നിവാസികള്‍ വ്യക്തമാക്കി. കുടിവെള്ളം പാഴാകുന്നതുമൂലം കുത്തിയതോട്, തുറവൂര്‍ പഞ്ചായത്ത് തീരപ്രദേശങ്ങളില്‍ കുടിനീര്‍ ക്ഷാമം രൂക്ഷമാണ്.തുറവൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ തെക്കേ കാട് കോളനിയില്‍ 300 ലധികം കുടുംബങ്ങളാണ് കുടിനീര്‍ കിട്ടാതെ വലയുന്നത്.കീ ലോമീറ്ററുകള്‍ നടന്നാണ് ഇവര്‍ ഒരു നേരത്തെ കുടിനീര്‍ ശേഖരിക്കുന്നത്. തൈക്കാട്ടുശ്ശേരിയില്‍ നിന്നും ശുദ്ധികരിച്ച വെള്ളം തുറവൂര്‍ ടാങ്കില്‍ എത്തിച്ചാണ് തീരദേശത്ത് വിതരണം ചെയ്യുന്നത്. ജപ്പാന്‍ കുടിവെള്ള സംവിധാനം വന്നതോടെ തീരദേശപ്രദേശങ്ങളില്‍ നിലനിന്നിരുന്ന കുടിനീര്‍ ക്ഷാമത്തിന് പരിഹാരമുണ്ടായെങ്കിലും ഇത്തരം പൈപ്പ് പൊട്ടി ജലം പാഴാകാന്‍ തുടങ്ങിയതോടെ കുടിനീര്‍ ക്ഷാമം വീണ്ടും രൂക്ഷമായിരിക്കുകയാണ്. തീരദേശത്ത് ജനകീയാവശ്യം പരിഗണിച്ച് ഇനിയെങ്കിലും തകര്‍ന്നു കിടക്കുന്ന പൈപ്പുകള്‍ ഉടനെ നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുക തന്നെ വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago
No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago