HOME
DETAILS
MAL
കുടിയോട് കുടി; ഓണക്കാലത്ത് ബെവ്‌കോ വിറ്റഴിച്ചത് 759 കോടിയുടെ മദ്യം
backup
August 31 2023 | 07:08 AM
ഓണക്കാലത്ത് ബെവ്‌കോ വിറ്റഴിച്ചത് 759 കോടിയുടെ മദ്യം
തിരുവനന്തപുരം: ഈ ഓണക്കാലത്ത് ബെവ്‌കോ വിറ്റഴിച്ചത് 759 കോടിയുടെ മദ്യം. ഈ മാസം 21-30 ദിവസങ്ങളിലെ വില്‍പനയാണിത്. കഴിഞ്ഞ വര്‍ഷം ഓണ വില്‍പ്പന 700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വര്‍ദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 675 കോടി സര്‍ക്കാരിന് നികുതിയായി ലഭിക്കും.
ഉത്രാട ദിനത്തിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന. 6 ലക്ഷം പേര്‍ ഉത്രാട ദിവസം ബെവ്‌ക്കോ ഔട്ട് ലെറ്റിലെത്തി. ഉത്രാട ദിവസത്തെ മാത്രം വില്‍പ്പന 121 കോടിയാണ്. ആഗസ്റ്റ് മാസത്തില്‍ 1799 കോടിയുടെ മദ്യം വിറ്റു . 2022 ആഗസ്റ്റില്‍ 1522 കോടി മദ്യമാണ് വിറ്റത്. ഏറ്റവും കൂടുതല്‍ വില്‍പന തിരൂര്‍ ഔട്ട് ലെറ്റിലാണ്. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."